കോൺഗ്രസ് മുൻ എം.പിയും വ്യവസായിയുമായ നവീൻ ജിൻഡൽ ബി.ജെ.പിയിൽ

ഹരിയാനയിലെ കോൺഗ്രസ് മുൻ എം.പിയും വ്യവസായിയുമായ നവീൻ ജിൻഡൽ ബിജെപിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേയാണ് ബി.ജെ.പി ഓഫീസിലെത്തി ജിൻഡൽ അംഗത്വം എടുത്തത്. 2004 മുതൽ 2014 വരെ ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
കങ്കണ റണാവത്ത് ബി.ജെ.പി സ്ഥാനാർത്ഥി
ഡൽഹി: അഞ്ചാം ഘട്ട പട്ടികയിൽ സർപ്രൈസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. നടി കങ്കണാ റണാവത്ത് ഹിമാചൽ പ്രദേശിൽ നിന്ന് സ്ഥാനാർത്ഥിയാകും. ഹിമാചലിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ മത്സരിക്കുക.