മൊബൈല്‍ ടവറിന്റെ സാധന സാമഗ്രികള്‍ സൂക്ഷിച്ച ഷെഡില്‍ തീപിടുത്തം
ഇരിട്ടി:മൊബൈല്‍ ടവറിന്റെ സാധന സാമഗ്രികള്‍ സൂക്ഷിച്ച ഷെഡില്‍ തീപിടുത്തം.ഇരിട്ടി പഴയപാലം റോഡില്‍ കേരള കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലായി സ്ഥാപിച്ച ബി.എസ്എന്‍.എല്‍ ടവറിന്റെ സാധനസാമഗ്രികള്‍ സൂക്ഷിച്ച റൂമെഡിലാണ് തീപിടുത്തം ഉണ്ടായത്.തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം .കേബിളുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു.ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.