കണ്ണൂർ മെഡിക്കല്‍ കോളേജിലെത്തുന്നവർക്ക് നോമ്പുതുറ വിഭവങ്ങളുമായി സി.എച്ച്‌.സെന്റർ വനിത വളണ്ടിയർമാർ

Share our post

പരിയാരം: കണ്ണൂർ മെഡിക്കല്‍ കോളേജിലെത്തുന്നവർക്ക് നോമ്പുതുറ വിഭവങ്ങളുമായി സി. എച്ച്‌.സെന്റർ വനിത വളണ്ടിയർമാർ. രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് മുറിക്കാനും നോമ്പ് തുറക്കാനുമുള്ള ജ്യൂസ്, പഴങ്ങള്‍, ബിരിയാണി എന്നിവ ഉള്‍പ്പെടെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. സി എച്ച്‌.സെന്റർ പരിധിയിലെ അഞ്ച് മണ്ഡലങ്ങളിലെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി നൂറിലേറെ വനിതാ ലീഗിന്റെ വളണ്ടിയർമാർ ദിനംപ്രതി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതല്‍ 5.45 വരെയാണ് നോമ്പുതുറ കൗണ്ടർ പ്രവർത്തിക്കുന്നത്.ദിനംപ്രതി എണ്ണൂറു പേർക്കാണ് നോമ്പുതുറ വിഭവങ്ങള്‍ സി. എച്ച്‌ സെന്റർ പ്രവർത്തകർ എത്തിക്കുന്നത്. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും രാത്രി ഭക്ഷണവും സി എച്ച്‌.സെന്റർ നല്‍കിവരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!