അഞ്ചാമത് വനവോളി ടൂർണമെന്റ്

കോളയാട് : അന്താരാഷ്ട്ര വന ദിനാചരണത്തിൻ്റെ ഭാഗമായി പന്നിയോട് വന സംരക്ഷണ സമിതിയും കണ്ണൂർ ഫോറസ്റ്റ് ഡവലപ്മെൻ്റ് ഏജൻസിയും കണ്ണവം ഫോറസ്റ്റ് റെയിഞ്ചും വന വോളി സംഘടിപ്പിച്ചു.ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ ഉദ്ഘാടനം ചെയ്തു.കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ വൈശാഖ് അധ്യക്ഷത വഹിച്ചു.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തംഗം എം.വി.ഷിബു, കണിച്ചാർ പഞ്ചായത്തംഗം ജിമ്മി അബ്രാഹം, കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ അഖിൽ നാരായണൻ, കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ സുധീർ നരോത്ത് എന്നിവർ സംസാരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സുനിൽ കുമാർ,സി.സുരേന്ദ്രൻ,എ.കെ .പന്നിയോട്, വന സംരക്ഷണ സമിതി പ്രസിഡന്റ് കെ.ബിന്ദു, ഊരുമൂപ്പൻ രാമകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.
അർജുന പന്നിയോട് വിന്നേഴ്സ് ട്രോഫിയും കണ്ണവം കോളനി റണ്ണേഴ്സ് ട്രോഫിയും നേടി .കാട്ടുതീ തടയുക, ജലം സംരക്ഷിക്കുക എന്നീ സന്ദേശം നൽകുന്നതിനാണ് വനം വോളി മഹോൽസവം നടത്തിയത്.വനം വകുപ്പ് നോർത്തേൺ സർക്കിൾ ടീമും എക്സൈസ് ജില്ലാ ടീമുമായുള്ള പ്രദർശന മൽസരവുമുണ്ടായിരുന്നു.