പതിനാറു വർഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതി അറസ്റ്റിൽ

കോട്ടയം: പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനാറു വർഷത്തിനുശേഷം ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു.
കോട്ടയം പാലാ സ്വദേശിനിയായ ഭിന്നശേഷിക്കാരി പെൺകുട്ടിയെ പീഡിപ്പിച്ചശേഷം യു.എ.ഇയില്‍ ഒളിവിൽ കഴിഞ്ഞിരുന്ന വിഴിഞ്ഞം സ്വദേശി യഹ്യാഖാനാണ് അറസ്റ്റിലായത്. 2008 നടന്ന കേസിൽ അറസ്റ്റിലായ യഹ്യ ഖാന് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ഇയാളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വ്യാപക അന്വേഷണം നടത്തിയിരുന്നു. കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം ഇയാൾ വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് ഇന്റർപോൾ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.