അവശ്യസർവീസ് ആബ്‌സന്റി വോട്ടർമാർക്ക് പോസ്റ്റൽ വോട്ട്

Share our post

കണ്ണൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലയുള്ള അവശ്യ സർവീസ് ആബ്‌സന്റി വോട്ടർമാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം. ഓരോ നിയോജക മണ്ഡലങ്ങളിലും ഓരോ വോട്ടിങ് സെന്ററുകൾ ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു.

തിരഞ്ഞെടുപ്പിന്റെ ആറ് ദിവസം മുൻപ് മൂന്ന് ദിവസത്തേക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കുക. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ സെന്ററുകൾ പ്രവർത്തിക്കും. പോലീസ്, ഫയർഫോഴ്‌സ്, ജയിൽ, എക്സൈസ്, മിൽമ, കെ.എസ്.ഇ.ബി, ജല അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, കൊച്ചിൻ മെട്രോ, കേന്ദ്ര സർക്കാരിന് കീഴിലുള്ള ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ് വകുപ്പുകളിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്കാണ് പോസ്റ്റൽ വോട്ട് സംവിധാനം ലഭിക്കുക. ഇതിനായി അതത് വകുപ്പുകൾ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

നോഡൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ 12-ഡി അപേക്ഷ ഫോറം മണ്ഡലങ്ങളിലെ അസി. റിട്ടേണിങ് ഓഫീസർമാർക്ക് സമർപ്പിക്കണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഗസറ്റിൽ പുറപ്പെടുവിച്ച് അഞ്ച് ദിവസത്തിനുള്ളിലാണ് ഫോറം സമർപ്പിക്കേണ്ടത്. അവസാന തീയതി ഏപ്രിൽ രണ്ട്. അപേക്ഷ സമർപ്പിച്ച് പോസ്റ്റൽ വോട്ടിങ് പട്ടികയിൽ പേര് ഉൾപ്പെടുത്തി കഴിഞ്ഞാൽ പിന്നീട് പോളിങ് ബൂത്തിൽ നേരിട്ട് പോയി വോട്ട് ചെയ്യാൻ സാധിക്കുന്നതല്ല. പോസ്റ്റൽ വോട്ടിങ് സമയത്ത് സർവീസ് ഐ.ഡി കാർഡും ഉണ്ടായിരിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!