സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് വിതരണം ഇന്ന് മുതൽ

Share our post

സംസ്ഥാനത്തെ ആർ.സി, ഡ്രൈവിംഗ് ലൈസൻസ് ലൈസൻസ്, പി.ഇ.ടി-ജി കാർഡ് എന്നിവയുടെ വിതരണം ഉടൻ പുനരാരംഭിക്കും. ഐ.ടി.ഐ ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അച്ചടി കുടിശിക തുക ബെംഗളൂരു ഐ.ഐ.ടി.ക്കും കൊറിയർ കുടിശിക തപാൽ വകുപ്പിനും നൽകി.

സർക്കാർ തീരുമാനം ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലിലാണ്. 24000 ബുക്കും ലൈസൻസും ഇന്ന് ആർ.ടി ഓഫീസുകളിൽ എത്തിക്കും. വിതരണത്തിന് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തും. തപാൽ വകുപ്പ് വിസമ്മതിച്ചാൽ കെ.എസ്. ആർ.ടി.സി.യിൽ കൊറിയർ വഴി എത്തിക്കാനും നീക്കം. അച്ചടി മുടങ്ങിയതിനെ തുടർന്ന് ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ (ആർ.സി) വിതരണം മാസത്തിലേറെ തടസ്സപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

കുടിശിക തുകയായ 15 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനിച്ചു. ഇതേ തുടർന്ന് അച്ചടി വൈകാതെ പുനരാരംഭിക്കും. ആർ.സിയും ഡ്രൈവിങ് ലൈസൻസും അച്ചടിച്ചതിന് ബെംഗളൂരു ഐ.ടി.ഐ ലിമിറ്റഡിന് നൽകാനുള്ള 8.66 കോടി രൂപയും സി-ഡിറ്റിന് നൽകാനുള്ള 6.34 കോടി രൂപയുമാണ് അനുവദിച്ചത്. പണം നൽകാത്തതിനെ തുടർന്ന് നവംബർ മുതൽ അച്ചടി നിർത്തി വച്ചിരിക്കുകയായിരുന്നു.

മോട്ടർ വാഹന വകുപ്പിന്റെ ഓഫിസുകളിലേക്ക് സ്റ്റേഷനറി സാധനങ്ങൾ നൽകുന്നത് സി-ഡിറ്റാണ്. കുടിശിക വരുത്തിയതിനെ തുടർന്ന് സി-ഡിറ്റ് വിതരണം നിർത്തിയത് ഓഫിസ് പ്രവർത്തനങ്ങളെ ബാധിച്ചു. ആർ.സി, ഡ്രൈവിങ് ലൈസൻസ് അച്ചടിക്ക് അപേക്ഷകരിൽ നിന്നും ഫീസ് വാങ്ങുന്നുണ്ടെങ്കിലും തുക നേരിട്ട് ട്രഷറിയിലേക്കാണ് പോകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!