പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ-സിം സേവനം ആരംഭിച്ച് വോഡഫോണ്‍ ഐഡിയ

Share our post

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള ഇ-സിം സേവനം ആരംഭിച്ച് വോഡഫോണ്‍ ഐഡിയ. ന്യൂഡല്‍ഹിയിലാണ് വ്യാഴാഴ്ച മുതല്‍ കമ്പനിയുടെ ഇ-സിം സൗകര്യം ആരംഭിച്ചത്. നേരത്തെ തന്നെ വോഡഫോണ്‍ ഐഡിയ ഇ-സിം സേവനം നല്‍കിയിരുന്നുവെങ്കിലും അത് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്.

ഐഫോണുകള്‍ ഉള്‍പ്പടെ മുന്‍നിര ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകള്‍ പലതിലും ഇ-സിം സൗകര്യമുണ്ട്. എംബഡഡ് സിം എന്നാണ് ഇ-സിമ്മിന്റെ പൂര്‍ണരൂപം. സിംകാര്‍ഡിന്റെ ചിപ്പ് ഫോണില്‍ തന്നെ സ്ഥിരമായി ഘടിപ്പിക്കുന്നതിന് തുല്യമാണിത്. ടെലികോം സേവനദാതാവിന്റെ സഹായത്തോടെ ഇ-സിം ആക്ടിവേറ്റ് ചെയ്യാനാവും.

ഐഫോണ്‍ പോലെ ചില ഫോണുകളില്‍ ഒരു സിം കാര്‍ഡ് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഒപ്പം ഇ-സിം സൗകര്യവും നല്‍കിയിട്ടുണ്ടാവും. അത്തരം ഫോണുകളില്‍ ഡ്യുവല്‍ കണക്ടിവിറ്റി ഉപയോഗിക്കണമെങ്കില്‍ ഇ-സിം ആക്ടിവേറ്റ് ചെയ്യേണ്ടിവരും.

വോഡഫോണ്‍ ഐഡിയയുടെ ഇ-സിം എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

നിലവിലുള്ള ഉപഭോക്താക്കള്‍ക്ക്

199 എന്ന നമ്പറിലേക്ക് ‘eSIM രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി’ സഹിതം ഒരു SMS അയക്കുക.

പരിശോധനകള്‍ക്ക് ശേഷം eSIMലേക്ക് മാറ്റാനുള്ള അപേക്ഷ സ്ഥിരീകരിക്കുന്നതിന് 15 മിനിറ്റിനുള്ളില്‍ ‘ESIMY’ എന്ന് മറുപടി നല്‍കുക.

ഫോണ്‍ കോള്‍ വരുമ്പോള്‍, അതില്‍ സമ്മതം അറിയിക്കുക.

ശേഷം നിങ്ങള്‍ക്ക് ഒരു ക്യുആര്‍ കോഡ് ലഭിക്കും. സെറ്റിങ്‌സ്> മൊബൈല്‍ ഡാറ്റ > ആഡ് ഡാറ്റ പ്ലാന്‍ വഴി അത് സ്‌കാന്‍ ചെയ്യുക.

ആവശ്യമെങ്കില്‍ സെക്കന്‍ഡറി സിമ്മിന് ലേബല്‍ നല്‍കാം.

ഡിഫോള്‍ട്ട് ലൈന്‍ (പ്രൈമറി/സെക്കന്‍ഡറി) തിരഞ്ഞെടുത്ത് ആക്ടിവേഷന്‍ പൂര്‍ത്തിയാക്കാം. 30 മിനിറ്റെടുക്കൂം ഇത് ആക്ടിവേറ്റ് ആവാന്‍.

പുതിയ ഉപഭോക്താക്കള്‍ക്ക്:

ഐഡന്റിറ്റി പ്രൂഫുമായി അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിക്കുക അല്ലെങ്കില്‍ myvi.in ല്‍ ലഭ്യമായ പ്രീപെയ്ഡ് വരിക്കാര്‍ക്കായുള്ള ഓണ്‍ലൈന്‍ ആക്ടിവേഷന്‍ പ്രക്രിയ ഉപയോഗിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!