അടക്കാത്തോട് കരിയംകാപ്പിൽ നിന്ന് പിടികൂടിയ കടുവ എൻ.ടി.സി.എയുടെ ലിസ്റ്റിൽ ഇല്ലാത്തത്

കേളകം: അടക്കാത്തോട് നിന്നും ഇന്നലെ മയക്കു വെടിവെച്ച് പിടികൂടി വനംവകുപ്പിന്റെ സംരക്ഷണയിൽ ഇരിക്കെ ചത്തുപോയ കടുവ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ലിസ്റ്റിൽ ഇല്ലാത്തതാണെന്ന് കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് ശശിധരൻ പറഞ്ഞു. കടുവയുടെ പോസ്റ്റ്മോർട്ടം പൂക്കോട് വെറ്റിനറി മെഡിക്കൽ കോളേജിൽ എൻ.ടി.സി.എ യുടെ നിയമങ്ങൾക്ക് വിധേയമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.