പേരുചേർക്കാൻ നാല് നാൾകൂടി; അന്തിമപട്ടിക ഏപ്രിൽ നാലിന്

ലോക്സഭാ തെരഞ്ഞെടു പ്പിനുള്ള വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഇനി നാലുദിവസം കൂടി. 25 വരെ അപേക്ഷിക്കുന്ന വരെ ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയിലുൾപ്പെ ടുത്തും. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റി ലൂടെയാണ് (www.eci.gov.in.) അപേക്ഷിക്കേണ്ടത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പോർട്ടലിലും അപേക്ഷിക്കാം. www.ceo.kerala.gov.in. VOTER, SAKSHAM – ECI എന്നീ ആപ്പുകൾ
മുഖേനയും പുതിയ പേരുകൾ ഉൾപ്പെടുത്താം.