അയ്യൻകുന്നിൽ പുഴകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് നിരോധിച്ചു

ഇരിട്ടി : വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ അയ്യൻകുന്ന് പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴകൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്നും മോട്ടോറുപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിന് പഞ്ചായത്ത് സെക്രട്ടറി നിരോധനം ഏർപ്പെടുത്തി. കിണറുകളിലെ ജലനിരപ്പ് താഴുന്നതായുള്ള പരാതിയെത്തുടർന്നാണ് നടപടി.