മുഖത്ത് കറുത്ത ചായം തേച്ചും കറുത്ത വസ്ത്രമിട്ടും ഒറ്റയാൾ പ്രതിഷേധം

മാലൂർ (കണ്ണൂർ) : നിറത്തിന്റെയും ജാതിയുടെയും പേരിൽ കലാകാരന്മാരെ ഇകഴ്ത്തി കാട്ടുന്ന ദുഷ്പ്രവണതക്ക് എതിരെ ഒറ്റയാൾ പോരാട്ടം. ആർ.എൽ.വി. രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാലൂർ സ്വദേശിയും ചിത്രകാരനുമായ ജിമ്മി മാലൂരാണ് കറുത്ത വസ്ത്രം ധരിച്ച് മുഖത്ത് കറുത്ത ചായവും തേച്ച് ഒറ്റയാൾ സമരം നടത്തിയത്. വെള്ളിയാഴ്ച രാവിലെ മുതൽ വീട്ടിലും ജോലി സ്ഥലത്തുമെല്ലാം ഈ വേഷത്തിലായിരുന്നു ജിമ്മി. ആഫ്രിക്കയിലെ സാംബാ ചടുല താളവും മസായി ഡാൻസും ഗോത്രങ്ങളിലെ തുടിയുമെല്ലാം കറുത്തവന്റെ കരുത്താണെന്ന് ജിമ്മി മാലൂർ പറയുന്നു.