തൊട്ടിലിൻ്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസ്സുകാരി മരിച്ചു

പത്തനംതിട്ട: കോന്നി ചെങ്ങറയിൽ അഞ്ച് വയസ്സുകാരി തൊട്ടിലിൻ്റെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. സൊസൈറ്റിപ്പടി ഹരി വിലാസത്തിൽ ഹരിയുടേയും നീതുവിൻ്റേയും മകൾ ഹൃദ്യയാണ് (5) മരിച്ചത്. ഇളയ സഹോദരിക്കായി വീട്ടിനുള്ളിൽ തയ്യാറാക്കിയിരുന്ന തൊട്ടിലിൻ്റെ കയറിൽ കുരുങ്ങുകയായിരുന്നു.
ഹൃദ്യയുടെ അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിൽ ആയിരുന്നു ഹൃദ്യ ഉണ്ടായിരുന്നത്.ഈ സമയം വീടിന് മുകളിലെ പറമ്പിൽ പോയി തിരികെ വരുമ്പോൾ കഴുത്തിൽ തൊട്ടിലിന്റെ കയർ കുരുങ്ങി തറയിൽ കിടക്കുന്ന കുട്ടിയെ ആണ് മുത്തച്ഛൻ കാണുന്നത്. തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഐരവൺ എം.കെ.എം പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.