ഇന്ത്യയിൽ രണ്ടരമാസത്തിനിടെ ക്രിസ്ത്യാനികൾക്കെതിരെ നടന്നത് 161 ആക്രമണങ്ങൾ

Share our post

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടരമാസത്തിനിടെ ക്രിസ്ത്യൻ വിഭാഗത്തിനെതിരെ നടന്നത് 161 ആക്രമണങ്ങൾ. ക്രിസ്ത്യൻ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം (യു.സി.എഫ്) ആണ് പ്രസ്‌തുത കണക്കുകൾ പുറത്തുവിട്ടത്.

രാജ്യത്ത് വലിയ തോതിൽ ക്രിസ്ത്യാനികളുടെ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുന്നുവെന്ന് ഫോറം ചൂണ്ടിക്കാട്ടി. ജനുവരിയിൽ മാത്രമായി ക്രിസ്ത‌്യാനികൾക്കെതിരെ 70 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഫോറം വെളിപ്പെടുത്തിയ വിവരങ്ങൾ പ്രകാരം ഫെബ്രുവരിയിൽ 62 അതിക്രമങ്ങളും മാർച്ച് മാസത്തിലെ 15 ദിവസങ്ങളിലായി 29 ആക്രമണങ്ങളും ക്രിസ്‌ത്യൻ വിഭാഗത്തിൽ പെടുന്നവർക്കെതിരെയും മത സ്ഥാപനങ്ങൾക്കെതിരെയുമായി നടന്നിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനം, വ്യക്തിപരമായ അതിക്രമങ്ങൾ, പള്ളികൾക്കും പ്രാർത്ഥനാ യോഗങ്ങൾക്കും നേരെയുള്ള ആക്രമണം, ക്രിസ്‌ത്യൻ മതത്തിൽ വിശ്വസിക്കുന്നവർക്കെതിരെയുള്ള അതിക്രമം, ഒറ്റപ്പെടുത്തൽ, വ്യാജ ആരോപണങ്ങൾ തുടങ്ങിയ രീതികളിലാണ് അതിക്രമങ്ങൾ.

ഇതിനുപുറമെ 2024ലെ 75 ദിവസത്തിനുള്ളിൽ മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ 122 ക്രിസ്ത്യാനികൾ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്ത‌ിട്ടുണ്ട്.

ക്രിസ്ത‌്യൻ മതം പിന്തുടരുന്നതിൻ്റെ പേരിൽ ഛത്തീസ്ഗഡിൽ ഏതാനും കുടുംബങ്ങൾക്ക് പൊതുകിണറിൽ നിന്ന് പ്രദേശവാസികൾ വെള്ളം നിഷേധിച്ചു. മത ആചാരപ്രകാരം ശവസംസ്കാരം നടത്താനുള്ള അനുമതി പോലും സംസ്ഥാനത്ത് ക്രിസ്ത്യാനികൾക്ക് നിഷേധിക്കപ്പെടുന്നതായി യു.സി.എഫ് ചൂണ്ടിക്കാട്ടി.

നാടുകടത്തുന്നതിന് സമാനമായി മൃതശരീരങ്ങൾ മണ്ണിലിട്ട് ദഹിപ്പിക്കുമെന്ന് പ്രദേശവാസികൾ ക്രിസ്‌ത്യാനികളെ ഭീഷണിപ്പെടുത്തുന്നതായും ഫോറം പറഞ്ഞു. ഉത്തർപ്രദേശിൽ സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നതും ഇടപെടലുകൾ നടത്തുന്നതുമായ ക്രിസ്ത്യൻ വൈദികർക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും യു.സി.എഫ് ചൂണ്ടിക്കാട്ടി. 19 സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ ജീവന് ഭീഷണി നേരിടുന്നുണ്ടെന്നും ഫോറം പറഞ്ഞു.

ക്രിസ്ത്യൻ വിഭാഗത്തിനെതിരെയുള്ള ഇത്തരം അതിക്രമങ്ങളിൽ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആവശ്യപ്പെട്ടു. സമാധാനപരമായ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കേണ്ടതെന്നും യു.സി.എഫ് വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!