മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ കൊന്നു

വയനാട്: മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി പശുക്കിടാവിനെ കൊന്നു. കബനിഗിരി മാത്യു പൂഴിപ്പുറത്തിന്റെ പശുക്കിടാവിനെയാണ് കൊന്നത്.
പാതി ഭക്ഷിച്ച നിലയിലാണ് വീട്ടിൽനിന്ന് നൂറ് മീറ്ററോളം മാറി പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. മറ്റൊരു പശുവിനും കടുവയുടെ ആക്രമണത്തില്‍ പരിക്കുണ്ട്.
പശുക്കളെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പ്രദേശത്തുനിന്ന് ഏഴ് വയസുള്ള പെണ്‍കടുവയെ വനംവകുപ്പ് കൂട് വച്ച് പിടികൂടിയിരുന്നു. വീണ്ടും കടുവ ഇറങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.