വൈസ്‌മെൻ പേരാവൂർ മെട്രോക്ക് പുതിയ സാരഥികൾ

പേരാവൂർ: വൈസ്‌മെൻ പേരാവൂർ മെട്രൊ പൊതുയോഗവും സ്ഥാനാരോഹണവും നടന്നു.റീജിയണൽ ഇലക്ട് കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.വി.കെ.വിനേശൻ അധ്യക്ഷത വഹിച്ചു.എ.എസ്.ഡി മധു പണിക്കർ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
സാമൂഹ്യ പ്രവർത്തകൻ ആപ്പൻ മനോജ്, ജിയോ ഇമ്മാനുവൽ ജിമ്മി, ആൻ മരിയ ജോർജ് എന്നിവരെ ആദരിച്ചു.ബേബി പാറക്കൽ, ജിജു സെബാസ്റ്റ്യൻ, എം.സി.കുട്ടിച്ചൻ, എം.ജെ.ദാസൻ, ബേബി ജോർജ്, ബേബി കുര്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാജി കൈതക്കൽ(പ്രസി.), വി.കെ.വിനേശൻ(ജന.സെക്രട്ടറി), ജിജു സെബാസ്റ്റ്യൻ(ഖജാ.).