പേരാവൂരിൽ ന്യൂനപക്ഷ സാംസ്‌കാരികവേദി സമൂഹ നോമ്പുതുറ നടത്തി

പേരാവൂർ: ഡോ.അബ്ദുൾ റഹ്മാൻ സാഹിബ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ സമൂഹ നോമ്പുതുറ നടത്തി. എ.കെ. ഇബ്രാഹിം, എസ്.എം.കെ. മുഹമ്മദലി, കെ.സി. ഷംസുദ്ദീൻ, സി. അബ്ദുൾ നാസർ, പൂക്കോത്ത് ഷഹീദ്, കെ. റഹീം, ചേനോത്ത് സുനീർ, കായക്കൂൽ ബഷീർ, കെ. അസ്സു എന്നിവർ നേതൃത്വം നല്കി.