കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
പ്രായോഗിക പരീക്ഷകൾ: രണ്ടാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റാ അനലിറ്റിക്സ് ഡിഗ്രി (റെഗുലർ – 2022 പ്രവേശനം) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 26-ന് അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
ടൈം ടേബിൾ: 2014 മുതൽ 2018 വരെ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ ബിരുദ സപ്ലിമെന്ററി / മേഴ്‌സി ചാൻസ് (ഏപ്രിൽ 2024), നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് ഏപ്രിൽ 2024 പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ വെള്ളിയാഴ്ചകളിൽ രാവിലെ 9.30-നും മറ്റു ദിവസങ്ങളിൽ 10-നും.
പരീക്ഷ രജിസ്ട്രേഷൻ: ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ഏപ്രിൽ 2024 (പ്രൈവറ്റ് രജിസ്ട്രേഷൻ /വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) പരീക്ഷകൾക്ക് 22-ന് അഞ്ച് വരെ അപേക്ഷിക്കാം.