IRITTY
കല്ലുംമുട്ടിയിൽ മൾട്ടി പ്ലസ് തിയേറ്റർ; ഉന്നതതലസംഘം പരിശോധന നടത്തി
ഇരിട്ടി : പായം കല്ലുംമുട്ടിയിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിക്കുന്ന മൾട്ടിപ്ലസ് തിയേറ്ററിന്റെ അവസാനഘട്ട അവലോകനത്തിന് ഉന്നതതലസംഘമെത്തി. ഷോപ്പിങ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിൽ നിർമിക്കുന്ന ഇരട്ട തിയേറ്ററുകൾക്കായി 7.22 കോടി രൂപയുടെ പ്രവൃത്തിക്ക് കിഫ്ബി അംഗീകാരം നൽകിയിരുന്നു.
തിയേറ്ററിനുള്ള ഇൻറീരിയൽ പ്രവൃത്തികൾക്കുള്ള ടെൻഡർ ക്ഷണിച്ച സാഹചര്യത്തിലാണ് പരിശോധന. കിഫ്ബി, ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) കിഡ്‌കോ എന്നീ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥല പരിശോധന നടത്തിയത്. തിയേറ്റർ പ്രവൃത്തി ഉദ്ഘാടനം നടത്തി രണ്ടുവർഷത്തോടടുത്തിട്ടും ടെൻഡർ നടപടികൾപോലും പൂർത്തിയാക്കാത്തതിനെതിരേ വിമർശനം ഉയർന്നിരുന്നു. കിഫ്ബി ബോർഡ് യോഗം ചേർന്ന് ഫണ്ട് അനുവദിക്കാത്തതായിരുന്നു പ്രതിസന്ധിയുണ്ടാക്കിയത്. കഴിഞ്ഞദിവസം കിഫ്ബി ബോർഡ് യോഗം അനുമതി നൽകിയതോടെയാണ് ചലച്ചിത്ര വികസന കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചത്.
ആറുമാസത്തിനകം നിർമാണം
ഇരിട്ടി-കൂട്ടുപുഴ റോഡിൽ കല്ലുംമുട്ടിയിൽ പായം പഞ്ചായത്ത് കിഫ്ബി പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടസമുച്ചയത്തിലാണ് മൾട്ടിപ്ലസ് തിയേറ്റർ സ്ഥാപിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള ഡോൾബി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഇൻറീരിയൽ ക്രമീകരണങ്ങളുമായി 150 സീറ്റുകൾ വീതമുള്ള രണ്ട് തിയേറ്ററുകളാണ് പണിയുന്നത്. അഞ്ചുനില കെട്ടിടമാണ് പഞ്ചായത്ത് നേരത്തെ നിർമിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്കിങ്, രണ്ടുനിലകളിൽ വ്യാപാരസ്ഥാപനങ്ങൾ മൂന്നും നാലും നിലകൾ ഉൾപ്പെടുത്തി മൾട്ടിപ്ലസ് തിയേറ്ററുകൾ എന്നിവയാണ് പദ്ധതി.
ടെൻഡർ അംഗീകരിച്ച് ആറുമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിലെ ഏറ്റവും മികച്ച തിയേറ്ററായി ഇതിനെ മാറ്റും. കിഫ്ബി പ്രോജക്ട് മാനേജർ അജയ് പ്രസാദ്, ടി. നന്ദു, അമല, ജീസൺ, കെ.എസ്.എഫ്.ഡി.സി. പ്രോജക്ട് മാനേജർ രതീഷ്, ശ്യാം, കിഡ്‌കോ ടീം ലീഡർ ഭാമ, അമൽ എന്നിവരുമാണ് സ്ഥലത്തെത്തിയത്.
പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ, സ്ഥിരം സമിതി അധ്യക്ഷ വി. പ്രമീള, വാർഡ് അംഗം പി. സാജിദ്, സെക്രട്ടറി ഷീനകുമാരി പാല, ജൂനിയർ സൂപ്രണ്ട് ജയ്‌സൺ തോമസ്, അസിസ്റ്റൻറ് എൻജിനിയർ ബെന്നി കല്യാടിക്കൽ, ഓവർസിയർ എം.സി. രമ്യ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
IRITTY
അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു. മാവേലിൽ മധു വിന്റെ നായയെ ആണ് വന്യ ജീവി പിടിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നായ അതീവ ഗുരുതരാവസ്ഥയിലാണ്. രാത്രി ഒന്നരയോടെ ആണ് സംഭവം.നായ കരയുന്നത് കേട്ട് മധു വെളിയിൽ വന്നപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നായയെ കാണുന്നത്. ലൈറ്റിന്റെ വെളിച്ചത്തിൽ ഏതോ വന്യജീവി ഓടിമറയുന്നത് കണ്ടെന്നാണ് മധു പറയുന്നത്. കൂട്ടിൽ കയറിൽ കെട്ടിയിട്ടിരുന്നതുകൊണ്ടാണ് വന്യ ജീവിക്ക് നായയെ കൊണ്ടുപോകാൻ കഴിയാതെ വന്നത്.എന്നും കൂട് പൂട്ടാറുള്ള മധു ഇന്നലെ കൂട് പൂട്ടിയിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് രാത്രിയിൽ നായ്ക്കൾ വല്ലാതെ കുരച്ച് ബഹളം വെച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഈന്തുംകരി ഉരുപ്പുംകുറ്റി റോഡിനോട് ചേർന്ന് ജനവാസ മേഖലയിലാണ് വന്യജീവിയുടെ ആക്രമണം.ആക്രമിച്ചത് പുലിതന്നെയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
Breaking News
മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു
ഇരിട്ടി: മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു.നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്.സ്ലാബിനുള്ളിൽ കുടുങ്ങിയ കരുണാകരനെ ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
IRITTY
അഞ്ച് മിനിറ്റ്, ചിറകടിച്ചത് 12,000 ശലഭങ്ങൾ
ഇരിട്ടി:ആറളത്ത് അഞ്ച് മിനിറ്റിനകം പന്ത്രണ്ടായിരത്തിലധികം ആൽബട്രോസ് ചിത്രശലഭങ്ങളുടെ ദേശാടനക്കാഴ്‌ച. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ ശലഭ നിരീക്ഷണ ക്യാമ്പിലാണ് പൂമ്പാറ്റസംഗമം നിരീക്ഷകർ പകർത്തിയത്. മൂന്ന് ദിവസത്തെ സർവേയിൽ അറുപത് ശലഭ നിരീക്ഷകർ ദേശാടനം വീക്ഷിച്ചു. സർവേ സമാപന അവലോകന യോഗം ഉത്തരമേഖലാ വനം കൺസർവേറ്റർ കെ എസ് ദീപ ഉദ്‌ഘാടനംചെയ്തു. വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ് അധ്യക്ഷനായി. അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ശലഭ നിരീക്ഷകരായ ഡോ. ജാഫർ പാലോട്ട്, ബാലകൃഷ്ണൻ വിളപ്പിൽ, വി കെ ചന്ദ്രശേഖരൻ എന്നിവർ സർവേ വിവരങ്ങൾ ക്രോഡീകരിച്ചു. കാൽനൂറ്റാണ്ടായി നടക്കുന്ന സർവേയിൽ ഇത്തവണയാണ് ഏറ്റവുമധികം ആൽബട്രോസ് പൂമ്പാറ്റകളുടെ ദേശാടനമുണ്ടായതെന്ന് അവലോകനയോഗം വിലയിരുത്തി. പതിനായിരത്തോളം ശലഭങ്ങൾ വരെ പുഴത്തിട്ടകളിൽ കൂട്ടം കൂടിയതായി നിരീക്ഷിച്ചു. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പുള്ളിവാലൻ, ബുദ്ധമയൂരി, റോസി, തളിർനീലി, ഓക്കില, മലബാർ റോസ് തുടങ്ങി പതിനേഴിനം ശലഭങ്ങളെയും കണ്ടെത്തി. ചീങ്കണ്ണിപ്പുഴയിലെ മണലൂറ്റൽ ആൽബട്രോസ് ശലഭങ്ങളുടെ കൂട്ടം ചേരലിന് പ്രതികൂലമാകുമെന്ന് സർവേ വിലയിരുത്തി. ആറളത്തെ ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കണമെന്നും സർവേ സംഘം ആവശ്യപ്പെട്ടു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു