കണ്ണൂരിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വൻ ശേഖരം പിടികൂടി

Share our post

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത ബല്ലാർഡ് റോഡിലെ ഷാലിമാർ ട്രേഡ് ലിങ്കിന്റെ ഗോഡൗണിൽ നിന്നാണ് അര ടണ്ണിൽ അധികം വരുന്ന നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടിച്ചെടുത്തത്.നഗരത്തിൽ നിരോധിത ക്യാരിബാഗുകൾ സുലഭമായി ലഭിക്കുന്നു എന്ന പരാതിയെ തുടർന്നാണ് സ്ക്വാഡ് മിന്നൽ പരിശോധനയിൽ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

ഇതിൽ നിരോധിത ക്യാരിബാഗ് മാത്രം 175 കിലോ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, നേർത്ത പ്ലാസ്റ്റിക് ഗ്ളാസുകൾ, പ്ലാസ്റ്റിക് വാഴയില, വിവിധതരത്തിലുള്ള ക്യാരിബാഗുകൾ, ഗാർബേജ് ബാഗുകൾ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ, തെർമോകോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കോട്ടറ്റ് പേപ്പർ പ്ലേറ്റുകൾ എന്നിവയുടെ വൻശേഖരമാണ് സ്ക്വാഡ് പിടികൂടിയത്.കടയുടമയ്ക്ക് 10000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി. പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരീകുൽ അൻസാർ , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജൂനാ റാണി എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!