Connect with us

Kerala

കോഴിക്കോട്ട് ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു

Published

on

Share our post

കോഴിക്കോട്: അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങപുറായി പോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെയാണ് അപകടം.

വെല്ലൂർ ഇൻസ്റ്റ്യുട്ട്‌ ഓഫ് ടെക്‌നോളജിയിലെ വിദ്യർഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.


Share our post

Kerala

ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകും, മുന്നറിയിപ്പ്

Published

on

Share our post

തിരുവനന്തപുരം: ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി എംവിഡി. ഇ-ചലാന്‍ റിപ്പോര്‍ട്ട് ആര്‍ഡിഒ എന്ന പേരില്‍ എത്തുന്ന എപികെ ഫയല്‍ ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകുമെന്നും അധികൃതര്‍ അറിയിച്ചു.ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും എപികെ ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.മോട്ടോര്‍ വാഹന വകുപ്പോ, പൊലിസോ സാധാരണയായി വാട്ട്‌സ് അപ്പ് നമ്പറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്.
ഏതെങ്കിലും.


Share our post
Continue Reading

Kerala

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സെസ് ഏർപ്പെടുത്തിയേക്കും

Published

on

Share our post

റേഷൻ വാങ്ങുന്നവർക്ക് സെസ് ഏർപ്പെടുത്താൻ ആലോചന. മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ് ഏർപ്പെടുത്താനാണ് ശിപാർശ. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്.റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് ഇപ്പോൾ ഒരു കോടി 90 ലക്ഷം രൂപ കുടിശ്ശിയുണ്ട്. ഇതുകൂടാതെ ഈ വർഷത്തെയ്ക്കുള്ള പണം കൂടി കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ശിപാർശ ചെയ്യുന്നത്. ശിപാർശയിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.ഉദ്യോഗസ്ഥ സമിതി ശിപാർശ മാത്രമാണെന്നും, ചർച്ചകൾക്ക് ശേഷമെ ഭക്ഷ്യവകുപ്പ് തീരുമാനം എടുക്കുകയുള്ളൂ. തുടർന്ന് മന്ത്രിസഭയുടെ അംഗീകാരം നേടണം. എന്നാൽ മാത്രമെ സെസ് ഏർപ്പെടുത്താൻ കഴിയൂ. നീല , വെള്ള കാർഡ് ഉടമകൾക്ക് അരി വില ഉയർത്താനും ശിപാർശ ഉണ്ടായിരുന്നു.


Share our post
Continue Reading

Kerala

യുട്യൂബിലെ വിനോദ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ ജിയോസ്റ്റാർ

Published

on

Share our post

മുംബൈ: യുട്യൂബ് ഉൾപ്പെടെയുള്ള സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽനിന്ന് വിനോദപരിപാടികളുടെ ഉള്ളടക്കങ്ങൾ പൂർണമായി ഒഴിവാക്കുന്നത് പരിഗണിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമവിഭാഗമായ ജിയോസ്റ്റാർ. ജിയോ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിനുകീഴിൽ പണംനൽകി വരിക്കാരാകുന്നവർക്കുമാത്രം ഇത്തരം വിനോദപരിപാടികൾ ലഭ്യമാക്കിയാൽമതിയെന്നാണ് തീരുമാനം. നേരത്തേ പ്രീമിയം ഉള്ളടക്കങ്ങളും ക്രിക്കറ്റ് ഉൾപ്പെടെ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ജിയോഹോട്ട്സ്റ്റാർവഴി വരിക്കാർക്കുമാത്രമാക്കി മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് വിനോദപരിപാടികളുടെ വീഡിയോകൾ സൗജന്യമാക്കേണ്ടെന്ന തീരുമാനംകൂടി വരുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മേയ് ഒന്നുമുതൽ ഇത് നടപ്പാക്കാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്.

വിനോദപരിപാടികൾ യുട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ സൗജന്യമായി ലഭിക്കുന്നതിനാൽ ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പണംനൽകിയുള്ള വരിക്കാർ കൊഴിഞ്ഞുപോകുന്നതായാണ് വിലയിരുത്തുന്നത്. പേ ടിവി വിതരണ പ്ലാറ്റ്ഫോമുകളായ (ഡിടിഎച്ച് സേവന കമ്പനികൾ) ടാറ്റാ പ്ലേ, എയർടെൽ ഡിജിറ്റൽ ടിവി, ജിടിപിഎൽ ഹാത്ത് വേ, തുടങ്ങിയവ ജിയോസ്റ്റാർ, സീ എന്റർടെയ്ൻമെന്റ്, സോണി പിക്ചേഴ്സ് നെറ്റ് വർക്സ് തുടങ്ങിയ കമ്പനികളോട് പരസ്യങ്ങളുടെ പിന്തുണയോടെ വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ സൗജന്യ ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടുവരികയായിരുന്നു. ടാറ്റാ പ്ലേ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ മേധാവികളുമായി ജിയോസ്റ്റാർ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!