യു.ഡി.എഫ് കോളയാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ

കോളയാട് : യു.ഡി.എഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം രാജീവൻ എളയാവൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.എം. രാജൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരോളി രാഘവൻ, സാജൻ ചെറിയാൻ , എം.ജെ.പാപ്പച്ചൻ , അഷ്റഫ് തവരക്കാടൻ, എ.ടി. അബൂബക്കർ ഹാജി, ജോർജ് കാനാട്ട്, സി.ജെ. ജോസ് എന്നിവർ സംസാരിച്ചു.