Connect with us

MUZHAKUNNU

മുഴക്കുന്നിൽ സസ്യ വൈവിധ്യ സർവേ പൂർത്തിയായി

Published

on

Share our post

മുഴക്കുന്ന്: പഞ്ചായത്തിലെ നാല് വാർഡുകളിലായി ബാവലി, പാലപ്പുഴ കരയിലുള്ള 136 ഏക്കർ നവകേരളം പച്ചത്തുരുത്തിലെ സസ്യവൈവിധ്യ സർവേ പൂർത്തിയായി. നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്താൽ മുഴക്കുന്ന് പഞ്ചായത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് മരങ്ങളുടെയും കുറ്റിച്ചെടികളുടെയും വള്ളികളുടെയും കണക്കെടുപ്പ് പൂർത്തിയായത്.

190 ഇനങ്ങളിലായി 27200 മരങ്ങളും 9520 കുറ്റിച്ചെടികളും 5440 വള്ളികളും സർവേയിൽ കണ്ടെത്തി. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതും അപൂർവമായതുമായ വെള്ളപ്പയിൻ, മോതിരക്കാഞ്ഞിരം, കാശാവ്, നീർമാതളം, ഇരുമുള്ളി, വാതംകൊല്ലി മരം, നീർക്കുരുണ്ട, ചെറുപുന്ന, ചേടാരം, ചീറ് വള്ളി, വള്ളി മന്ദാരം, പൂമാലക്കുറിഞ്ഞി, മരച്ചെക്കി, കീഴ്ക്കൊലച്ചെക്കി, ആറ്റുകടമ്പ്, കടമ്പ്, മരോട്ടി, കാട്ടശോകം, നായുരിപ്പ്, ഉരിപ്പ് തുടങ്ങിയ 20 ഇനം സസ്യ വൈവിധ്യങ്ങൾ ഇവിടെ കണ്ടെത്താൻ കഴിഞ്ഞു. ഇവ കൂടാതെ അയ്യപ്പൻകാവ് ഭാഗത്ത് ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് വർഷമായി പരിപാലിച്ചുവരുന്ന ഏഴ് ഏക്കർ പച്ചത്തുരുത്തിൽ 107 ഇനങ്ങളിലായി 3000 മരങ്ങൾ നട്ടുവളർത്തിയിട്ടുമുണ്ട്.

കണിച്ചാർ പഞ്ചായത്ത് അതിർത്തിയിലെ കാഞ്ഞിരപ്പുഴ സന്ധിക്കുന്ന ഇടം മുതൽ ഇരിട്ടി നഗരസഭയോട് ചേർന്നുള്ള പായംമുക്ക് വരേയുള്ള ഭാഗത്താണ് സർവേ നടത്തിയത്.ജൈവ വൈവിധ്യ വിദഗ്ദൻ വി.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, എടത്തൊട്ടി ഡീപ്പോൾ കോളേജ് ഗ്രീൻ ബ്രിഗേർഡ്, എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്നാണ് സർവേ പൂർത്തിയാക്കിയത്.

കണ്ടെത്തിയ സസ്യ വൈവിധ്യങ്ങൾ പുസ്തക രൂപത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. പച്ചത്തുരുത്തിനോട് ചേർന്നുള്ള മലയോര ഹൈവേക്ക് അരികിൽ അഞ്ച് ഇടങ്ങളിലായി സോളാറിൽ പ്രവർത്തിക്കുന്ന ബോർഡ് സ്ഥാപിക്കും. ഇതിൽ മൊബൈലിൽ സ്കാൻ ചെയ്താൽ സസ്യങ്ങളുടെ പൂർണ്ണ വിവരങ്ങൾ ലഭിക്കുന്ന ക്യു.ആർ കോഡും ഈ സസ്യം തുരുത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നറിയാൻ ജി.പി.എസുമായും ബന്ധിപ്പിക്കും. പൊതുജനങ്ങൾക്കും സസ്യ ശാസ്ത്ര പഠന വിദ്യാർത്ഥികൾക്കും ഏറെ ഗുണകരമാകുന്ന ഈ പദ്ധതി രാജ്യത്ത് തന്നെ ആദ്യമാണ്. പച്ചത്തുരുത്തിലെ ഈ പ്രവർത്തികൾക്കും അതിർത്തിയിൽ ജൈവ വേലി സ്ഥാപിക്കാനും മുഴക്കുന്ന് പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്.


Share our post

MUZHAKUNNU

വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രം

Published

on

Share our post

പണി പൂർത്തിയായി വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ പാറക്കണ്ടം ആരോഗ്യ ഉപകേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് എസ്.വൈ.എസ് പാറക്കണ്ടം യൂണിറ്റ്
ജനറൽബോഡിയോഗം ആവശ്യപ്പെട്ടു,സോൺ സെക്രട്ടറി ഇബ്രാഹിം പി ഉദ്ഘാടനം ചെയ്തു, ഷാജഹാൻ മിസ്ബാഹി ഹുസൈൻ ചക്കാലയിൽ,കെപി സിയാസ് , അബ്ദുൽ ഖാദർ സഖാഫി,ഹംസ മൗലവി, കെ കെ ഷരീഫ്,മുഹമ്മദ് മുസ്‌ലിയാർ സൈദ് മുഹമ്മദ്,എന്നിവർ സംസാരിച്ചുഎസ് വൈ എസ് ഭാരവാഹികളായി മുഹമ്മദ് സഖാഫി (പ്രസിഡണ്ട്) അബ്ദുറഹീം കെ കെ (ജനറൽ സെക്രട്ടറി) അബ്ദുസമദ് സഅദി (ഫിനാൻസ് സെക്രട്ടറി)ശിഹാബ് പാറയിൽ, അബ്ദുസമദ് ടി ഐ (വൈസ് പ്രസിഡണ്ട് )അബ്ദുറഹ്മാൻ കെ മുസ്തഫ ഇ (ജോൺ സെക്രട്ടറി).


Share our post
Continue Reading

Local News

കാക്കയങ്ങാടിൽ രശ്മി ഡെന്റൽ സെന്റർ പ്രവർത്തനം തുടങ്ങി

Published

on

Share our post

കാക്കയങ്ങാട്: രശ്മി ഡെന്റൽ സെന്റർ കാക്കയങ്ങാടിൽ പ്രവർത്തനം തുടങ്ങി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് വി.വി.വിനോദ് , പഞ്ചായത്തംഗങ്ങളായ സി.കെ.ചന്ദ്രൻ , വത്സൻ കാര്യത്ത് , കെ.മോഹനൻ , എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് കെ.ടി.പീതാംബരൻ , യു.എം.സി ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ , കെ.കെ.രാജീവൻ , ഏകോപന സമിതി പ്രസിഡന്റ് കെ.ടി.ടോമി , ഡോ.വി.രാമചന്ദ്രൻ ഡോ. അമർ രാമചന്ദ്രൻ , ഡോ. വിമൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇരിട്ടി റോഡിൽ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്താണ് രശ്മി ഡെന്റൽ സെന്റർ.


Share our post
Continue Reading

MUZHAKUNNU

അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

Published

on

Share our post

കാക്കയങ്ങാട് : ഡീലിമിറ്റേഷൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാർഡ് വിഭജനം നടത്തി എന്നാരോപിച്ച് യു.ഡി.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. രാജു ഉദ്ഘാടനം ചെയ്തു .ചാത്തോത്ത് മൊയ്തീൻ അധ്യക്ഷത വഹിച്ചു .ഒ.ഹംസ, പി.പി. മുസ്തഫ , കെ.പി.നമേഷ് , എം.കെ.മുഹമ്മദ് , കെ.എം. ഗിരീഷ് , കെ.കെ.സജീവൻ , കെ.വി.റഷീദ് , സിബി ജോസഫ് , ബി.മിനി , സി.നസീർ , ദീപ ഗിരീഷ് , ടി.കെ.അയ്യൂബ് ഹാജി, സജിതാ മോഹനൻ , മാഹിൻ മുഴക്കുന്ന്, എം.കെ.കുഞ്ഞാലി , ഇ.ഹമീദ് , അമൽ ബാബുരാജ് , ഇ.പി. ലത്തീഫ് എന്നിവർ സംസാരിച്ചു .


Share our post
Continue Reading

Trending

error: Content is protected !!