ഗൂഡല്ലൂരിൽ വ്യാപാരിയെ കാട്ടാന ചവിട്ടിക്കൊന്നു

ഗൂഡല്ലൂർ : ദേവാലയിൽ വ്യാപാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ദേവാലയിൽ പച്ചക്കറിക്കട നടത്തുന്ന നീർമട്ടം സ്വദേശി ഹനീഫ (45)യെയാണ് കാട്ടാന ആക്രമിച്ചു കൊന്നത്. ബുധനാഴ്ച മൂന്നര മണിയോടെയാണ് സംഭവം.
ദേവഗിരി എസ്റ്റേറ്റിന് അടുത്താണ് കാട്ടാന ആക്രമണമുണ്ടായത്. വീടിനടുത്ത സ്ഥലത്ത് വിറക് ശേഖരിക്കാൻ പോയതായിരുന്നു.