വടകര മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ റോഡ് ഷോ നടന്നു

Share our post

കൂത്തുപറമ്പ്: വടകര മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ നടന്ന റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർക്ക് ആവേശമായി മാറി. ആദ്യ ഘട്ടം മുതൽ പ്രചരണത്തിൽ മുന്നിട്ട് നിൽക്കുന്ന ശൈലജടീച്ചർക്കൊപ്പം നിരവധി എൽ.ഡി.എഫ് പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത്. മന്ത്രിയായും എം.എൽ.എ.യായും പലവട്ടം നടന്നുനീങ്ങിയ കൂത്തുപറമ്പിന്റെ നഗരവീഥികളിലൂടെയുള്ള യാത്ര സ്ഥാനാർത്ഥിക്ക് പുതിയ അനുഭവമായി മാറി.

ആപത്ത് കാലത്ത് തങ്ങളോടൊപ്പം നിന്ന ടീച്ചറമ്മയെ കാണാനും വിജയാശംസകൾ നേരാനും നിരവധി പേരാണ് ടൗണിൽഎത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി റോഡ് ഷോയിൽ അണിനിരന്നു. പാലത്തുങ്കരയിൽ നിന്നും ആരംഭിച്ച റോഡ് ഷോ വില്ലേജ് ഓഫീസ് പരിസരത്ത് സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി. ജയരാജൻ, കെ. ധനജ്ഞയൻ, കെ. മനോഹരൻ, സി. വിജയൻ, എൻ. ധനഞ്ജയൻ, മുസ്തഫ ഹാജി, എം. സുകുമാരൻ, വി. സുജാത തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!