Connect with us

Kerala

ഗുണ കേവ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

Published

on

Share our post

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസായതോടെ ചിത്രത്തിലെ പ്രധാന ലൊക്കേഷന്‍ ആയ കൊടൈക്കനാലിലെ ഗുണ കേവില്‍ ഇപ്പോള്‍ വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കമല്‍ഹാസന്റെ ഗുണ സിനിമ റിലീസാകുന്നതിന് മുമ്പ് സാത്തന്റെ അടുക്കള എന്നറിയപ്പെട്ടിരുന്ന ഇടം പ്രകൃതിയൊരുക്കിയ നിഗൂഢ നിശബ്ദത ഭേദിച്ചത് ഗുണ. പിന്നാലെ ഗുഹയുടെ പേര് ഗുണ കേവ്‌സ് എന്നാക്കി തമിഴ്നാട് വനംവകുപ്പ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു.

കൊടൈക്കനാല്‍ സന്ദര്‍ശിക്കുന്നവരെല്ലാം കാണാന്‍ കൊതിക്കുന്ന ഒരു സ്ഥലമാണ് ഗുണ കേവ്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയിലൂടെ കൊടൈക്കനാലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗുണ കേവ് വീണ്ടും ചര്‍ച്ചയാകുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലെ ഗുണ കേവ് കാണാനെത്തുന്ന ഒരു സംഘം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നത്.

തമിഴ്‌നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് നോടുന്നത്. ചിത്രം ട്രെന്‍ഡ് ആയതിനെത്തുടര്‍ന്ന് ഗുണ കേവ് പരിസരത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടുകാര്‍ക്ക് പുറമെ കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്. സിനിമയില്‍ കാണുന്നത് പോലെ മനോഹരമാണ് സ്ഥലമെങ്കിലും അപകട മരണങ്ങളുടെ പേരില്‍ പ്രസിദ്ധമാണ് ഗുണ കേവ് അഥവാ ഡെവിള്‍സ് കിച്ചണ്‍. കൊടൈക്കനാലില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഗുണ കേവ് സ്ഥിതി ചെയുന്നത്.

ഗുണ കേവില്‍ അപകടത്തില്‍പ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് ജീവനോടെ പുറത്തുവന്നത്. എറണാകുളത്ത് നിന്ന് 2006ല്‍ ഇവിടെയെത്തിയ വിനോദയാത്ര സംഘത്തിലെ ഒരാളാണ് ജീവനോടെ രക്ഷപ്പെട്ട ഏക ഭാഗ്യവാന്‍. ഗുണ കേവിന്റെ താഴ്ച ഇന്നും കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. സമീപത്തെ കൊക്കയില്‍ ജീവനൊടുക്കാന്‍ നിരവധിയാളുകള്‍ ഇവിടേക്ക് എത്തിയതോടെ ഗുണ കേവിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിയന്ത്രിച്ചിരുന്നു.


Share our post

Kerala

കഞ്ചാവ് കൈവശം വച്ച് വിദ്യാർഥി, പിടികൂടി പോലിസ്

Published

on

Share our post

പൂഞ്ഞാർ പനച്ചികപാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർഥി പിടിയിൽ. സംശയാസ്പദമായ സാഹചര്യത്തിൽ ഇരുന്ന വിദ്യാർഥിയാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടിയിലായത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിൽ ഒരു ഒഴിഞ്ഞ പ്രദേശത്ത് ഇരുന്നിരുന്ന വിദ്യാർഥി പോലിസിനെ കണ്ടതോടെ കയ്യിലെ പൊതി ദൂരേക്കെ റിഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാനൊരുങ്ങി. പോലിസ് ബൈക്ക് പിടിച്ചു നിർത്തുകയും മുന്നോട്ടെടുത്ത ബൈക്ക് താഴേ വീഴുകയുമായിരുന്നു. വിദ്യാർഥിയെ ജാമ്യം നൽകി വിട്ടയച്ചു. അതേ സമയം മുൻപും കഞ്ചാവ് കേസിൽ അകപ്പെട്ടയാളാണ് വിദ്യാർഥിയെന്നാണ് വിവരം.വലിച്ചെറിഞ്ഞ പൊതിയിൽ നിന്നു 6 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.


Share our post
Continue Reading

Kerala

ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിൽ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാർ

Published

on

Share our post

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും ആധാറും വോട്ടര്‍ ഐഡിയും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലേക്ക് നീങ്ങാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പല സംസ്ഥാനങ്ങളിലും വോട്ടര്‍ നമ്പറിൽ ക്രമക്കേട് ഉണ്ടെന്ന് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇനി പരാതികളുയരാതിരിക്കാനാണ് ജാഗ്രത. 2015 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിൽ നടപടികള്‍ തുടങ്ങിയിരുന്നു. വോട്ടർ പട്ടിക പരാതി രഹിതമാക്കാനായി കൊണ്ടു വന്ന നാഷണല്‍ ഇലക്രട്രല്‍ റോള്‍സ് പ്യൂരിഫിക്കേഷന്‍ ആന്‍റ് ഓഥന‍്റ്റിക്കേഷന്‍ പ്രോഗ്രാം പ്രകാരം നടപടികള്‍ തുടങ്ങിയെങ്കിലും സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. ക്ഷേമപദ്ധതികള്‍ക്കും, പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനും ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്ന ഉത്തരവാണ് കോടതി നല്‍കിയത്.


Share our post
Continue Reading

Kerala

കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

Published

on

Share our post

കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ജോലിയിൽ തു​ട​രു​ന്ന അധ്യാപകർക്കായി അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​ക്ക് 2025 മെ​യി​ൽ പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തും. സംസ്ഥാന​ത്ത് കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (കെ-​ടെ​റ്റ്) പ​രീ​ക്ഷ പാ​സാ​കാ​തെ ഒട്ടേറെ അധ്യാപകർ ഉണ്ടെന്നാണ് സൂചന. എന്നാൽ ഇ​തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ട്ടില്ല.ഗവ- എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ കെ-​ടെ​റ്റ് പാ​സാ​യി​രി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ അവ​കാ​ശ നിയ​മത്തിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയിലേക്ക് നീങ്ങുന്നത്. യോ​ഗ്യത​യി​ല്ലാ​തെ നി​യ​മ​നം നേ​ടി​യ​വ​ർ​ക്കാ​യി അ​വ​സാ​നംകെ-​ടെ​റ്റ് പരീക്ഷ നടത്തിയത് 2023 സെ​പ്റ്റം​ബ​റി​ലാ​ണ്.2011 ജൂ​ലൈ 20നു​ശേ​ഷം പു​റ​പ്പെ​ടു​വി​ച്ച പി.​എ​സ്.​സി വി​ജ്ഞാ​പ​നം പ്ര​കാ​രം കെ-​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​തെ നി​യ​മി​ത​രാ​യ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും 2012 ജൂ​ൺ ഒ​ന്ന് മു​ത​ൽ 2019-20 അ​ധ്യ​യ​ന വ​ർ​ഷം വ​രെ കെ-​ടെ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​തെ നി​യ​മി​ത​രാ​യ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് 2023ൽ ​പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നു.എ​ന്നാ​ൽ, ഇ​വ​രി​ൽ പലരും കെ.കെ-​ടെ​റ്റ് പാ​സാ​യിട്ടില്ലെന്ന് പറയുന്നു.അ​ധ്യാ​പ​ക നി​യ​മ​നം ല​ഭി​ച്ച് അ​ഞ്ചു​വ​ർ​ഷം പൂർത്തിയായവ​ർ​ക്ക് പി​ന്നീ​ട് പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട​തി​ല്ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാണെ​ന്നും വിദ്യാഭ്യാസ വ​കു​പ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!