Kerala
വയനാട് ജില്ലയില്‍ നായകളില്‍ പാര്‍വോ വൈറസ് ബാധ പടരുന്നു

വയനാട്: ജില്ലയിലെ നായകളില്‍ പാര്‍വോ വൈറസ് രോഗം പടരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നാലായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍വോ വൈറല്‍ എന്ററൈറ്റിസ് എന്ന മാരകമായ പകര്‍ച്ചരോഗം വ്യാപകമായതോടെ തെരുവുനായകള്‍ക്ക് പുറമേ വളര്‍ത്തുനായകളും ചത്തൊടുങ്ങുകയാണ്. ജില്ലയിലെ മൃഗാസ്പത്രികളില്‍ പാര്‍വോ രോഗം ബാധിച്ചെത്തുന്ന നായകളുടെ എണ്ണം കഴിഞ്ഞ ഒന്നരമാസമായി ക്രമാതീതമായി വര്‍ധിച്ചതായി മൃഗസംരക്ഷണവകുപ്പ് പറയുന്നു.
വൈറസുകള്‍ ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം നായകള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും. വിശപ്പില്ലായ്മ, പനി, ക്ഷീണം, ശരീരതളര്‍ച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയില്‍ കിടക്കല്‍ എന്നിവയെല്ലാമാണ് പ്രാരംഭലക്ഷണങ്ങള്‍.
കുടല്‍ഭിത്തിയിലെ കോശങ്ങളെ നശിപ്പിച്ച് പെരുകുന്ന വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തില്‍ രക്തസ്രാവത്തിന് വഴിയൊരുക്കും. തുടര്‍ച്ചയായ ഛര്‍ദി, വയറിളക്കം, ദഹിച്ച് രക്തംകലര്‍ന്ന കറുത്തനിറത്തില്‍ ദുര്‍ഗന്ധത്തോടുകൂടിയ മലം തുടങ്ങിയ ലക്ഷണങ്ങള്‍ തുടര്‍ന്ന് ഒന്നുരണ്ട് ദിവസത്തിനകം പ്രകടമാവും.
തീരെച്ചെറിയ നായക്കുട്ടികളില്‍ പാര്‍വോ രോഗാണു ആദ്യഘട്ടത്തില്‍ത്തന്നെ ഹൃദയകോശങ്ങളെ അതിഗുരുതരമായി ബാധിക്കുമെന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പുതന്നെ മരണം സംഭവിക്കാം.
ആറ് ആഴ്ചമുതല്‍ ആറുമാസംവരെ പ്രായമുള്ള നായകളിലാണ് രോഗബാധ കൂടുതലും കണ്ടുവരുന്നത്. നിര്‍ജലീകരണം സംഭവിക്കുന്നതിനാല്‍ രോഗംബാധിച്ച നായകള്‍ക്ക് അടിയന്തരചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണംതന്നെ സംഭവിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനാല്‍ ഇതോടൊപ്പം എലിപ്പനിപോലെയുള്ള രോഗങ്ങളും അനുബന്ധമായി ബാധിക്കാറുണ്ട്. ചികിത്സ ചെലവേറിയതിനാലും ഒരാഴ്ചമുതല്‍ രണ്ടാഴ്ചവരെ നീണ്ടുനില്‍ക്കുന്നതിനാലും ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാലും പാര്‍വോ രോഗബാധനിയന്ത്രണം വളരെ സങ്കീര്‍ണമാണ്. മെച്ചപ്പെട്ട വാക്‌സിന് 700 മുതല്‍ 800 രൂപവരെയാണ് വില. ഇതിനാല്‍ പലരും വാക്‌സിനെടുക്കാറില്ല.
വൈറസ് രോഗമായതിനാലും തെരുവുനായകളിലും ഒപ്പം വളര്‍ത്തുനായകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാലും പ്രതിരോധകുത്തിവെപ്പെടുക്കുക മാത്രമാണ് പ്രതിവിധിയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറും അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ഡോ. കെ. ജയരാജ് അറിയിച്ചു. അന്തരീക്ഷവായുവിലൂടെപ്പോലും രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വൈറസ് പകരുമെന്നതിനാല്‍ മൃഗാശുപത്രിയില്‍ എത്തിക്കുന്ന നായകളില്‍നിന്ന് മറ്റുള്ളവയിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ അടിയന്തരസാഹചര്യങ്ങളിലല്ലാതെ നിസ്സാരരോഗങ്ങളുടെ ചികിത്സയ്ക്കുവേണ്ടിയോ വാക്‌സിനേഷനുവേണ്ടിയോ വളര്‍ത്തുനായകളെ ആശുപത്രിയിലേക്ക് കൊണ്ടുവരാതെ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വൈറസ് ബാധിച്ചത് നാലായിരത്തോളം നായകള്‍ക്ക്
കനൈന്‍ പാര്‍വോ വൈറസുകള്‍
പാര്‍വോ അഥവാ വൈറല്‍ ഹെമറേജിക് എന്ററൈറ്റിസ് എന്നറിയപ്പെടുന്ന ഈ സാംക്രമികരോഗത്തിന് കാരണം കനൈന്‍ പാര്‍വോ വൈറസുകളാണ്. വൈറസുകള്‍ക്കിടയില്‍ത്തന്നെ ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും വേനല്‍ച്ചൂടിനെയും തണുപ്പിനെയും അണുനാശിനികളെയുമെല്ലാം അതിജീവിച്ച് ദീര്‍ഘകാലം മണ്ണില്‍ സുഖസുഷുപ്തിയില്‍ കഴിയാന്‍ശേഷിയുള്ളവരാണ് കനൈന്‍ പാര്‍വോ വൈറസുകള്‍. അന്തരീക്ഷ ഈര്‍പ്പം ഉയരുകയും താപനില കുറയുകയും ചെയ്യുന്ന അനുകൂലസാഹചര്യങ്ങളില്‍ പാര്‍വോ വൈറസ് രോഗാണുക്കള്‍ സജീവമായി രോഗമുണ്ടാക്കും. വേനല്‍ മാറി മഴയെത്തുന്ന ഇടക്കാലത്ത് രോഗനിരക്ക് പൊതുവേ ഉയരുമെങ്കിലും ഏത് കാലാവസ്ഥയിലും രോഗം പടര്‍ത്താന്‍ ശേഷിയുള്ളവരാണ് കനൈന്‍ പാര്‍വോ വൈറസുകള്‍.
Kerala
ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകും, മുന്നറിയിപ്പ്


തിരുവനന്തപുരം: ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി എംവിഡി. ഇ-ചലാന്‍ റിപ്പോര്‍ട്ട് ആര്‍ഡിഒ എന്ന പേരില്‍ എത്തുന്ന എപികെ ഫയല്‍ ലിങ്ക് തുറന്നാല്‍ പണം നഷ്ടമാകുമെന്നും അധികൃതര്‍ അറിയിച്ചു.ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും എപികെ ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.മോട്ടോര്‍ വാഹന വകുപ്പോ, പൊലിസോ സാധാരണയായി വാട്ട്‌സ് അപ്പ് നമ്പറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്.
ഏതെങ്കിലും.
Kerala
നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സെസ് ഏർപ്പെടുത്തിയേക്കും


റേഷൻ വാങ്ങുന്നവർക്ക് സെസ് ഏർപ്പെടുത്താൻ ആലോചന. മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ് ഏർപ്പെടുത്താനാണ് ശിപാർശ. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്.റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് ഇപ്പോൾ ഒരു കോടി 90 ലക്ഷം രൂപ കുടിശ്ശിയുണ്ട്. ഇതുകൂടാതെ ഈ വർഷത്തെയ്ക്കുള്ള പണം കൂടി കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ശിപാർശ ചെയ്യുന്നത്. ശിപാർശയിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.ഉദ്യോഗസ്ഥ സമിതി ശിപാർശ മാത്രമാണെന്നും, ചർച്ചകൾക്ക് ശേഷമെ ഭക്ഷ്യവകുപ്പ് തീരുമാനം എടുക്കുകയുള്ളൂ. തുടർന്ന് മന്ത്രിസഭയുടെ അംഗീകാരം നേടണം. എന്നാൽ മാത്രമെ സെസ് ഏർപ്പെടുത്താൻ കഴിയൂ. നീല , വെള്ള കാർഡ് ഉടമകൾക്ക് അരി വില ഉയർത്താനും ശിപാർശ ഉണ്ടായിരുന്നു.
Kerala
യുട്യൂബിലെ വിനോദ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ ജിയോസ്റ്റാർ


മുംബൈ: യുട്യൂബ് ഉൾപ്പെടെയുള്ള സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽനിന്ന് വിനോദപരിപാടികളുടെ ഉള്ളടക്കങ്ങൾ പൂർണമായി ഒഴിവാക്കുന്നത് പരിഗണിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമവിഭാഗമായ ജിയോസ്റ്റാർ. ജിയോ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിനുകീഴിൽ പണംനൽകി വരിക്കാരാകുന്നവർക്കുമാത്രം ഇത്തരം വിനോദപരിപാടികൾ ലഭ്യമാക്കിയാൽമതിയെന്നാണ് തീരുമാനം. നേരത്തേ പ്രീമിയം ഉള്ളടക്കങ്ങളും ക്രിക്കറ്റ് ഉൾപ്പെടെ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ജിയോഹോട്ട്സ്റ്റാർവഴി വരിക്കാർക്കുമാത്രമാക്കി മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് വിനോദപരിപാടികളുടെ വീഡിയോകൾ സൗജന്യമാക്കേണ്ടെന്ന തീരുമാനംകൂടി വരുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മേയ് ഒന്നുമുതൽ ഇത് നടപ്പാക്കാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്.
വിനോദപരിപാടികൾ യുട്യൂബ് പോലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ സൗജന്യമായി ലഭിക്കുന്നതിനാൽ ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പണംനൽകിയുള്ള വരിക്കാർ കൊഴിഞ്ഞുപോകുന്നതായാണ് വിലയിരുത്തുന്നത്. പേ ടിവി വിതരണ പ്ലാറ്റ്ഫോമുകളായ (ഡിടിഎച്ച് സേവന കമ്പനികൾ) ടാറ്റാ പ്ലേ, എയർടെൽ ഡിജിറ്റൽ ടിവി, ജിടിപിഎൽ ഹാത്ത് വേ, തുടങ്ങിയവ ജിയോസ്റ്റാർ, സീ എന്റർടെയ്ൻമെന്റ്, സോണി പിക്ചേഴ്സ് നെറ്റ് വർക്സ് തുടങ്ങിയ കമ്പനികളോട് പരസ്യങ്ങളുടെ പിന്തുണയോടെ വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ സൗജന്യ ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടുവരികയായിരുന്നു. ടാറ്റാ പ്ലേ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ മേധാവികളുമായി ജിയോസ്റ്റാർ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്