കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.

പരീക്ഷാഫലം: പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ് (റഗുലർ – 2022 അഡ്മിഷൻ), നവംബർ 2023 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ. ഉത്തര കടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവക്ക് ഏപ്രിൽ ഒന്ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.

അപേക്ഷ: അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്‌.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2023 പരീക്ഷാഫലം വെബ്‌സൈറ്റിൽ. ഉത്തര കടലാസ് പുനർ മൂല്യനിർണയം / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 27-ന് വൈകീട്ട് അഞ്ച് വരെ ഓൺലൈനായി സ്വീകരിക്കും.

പരീക്ഷാസമയം: അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് / മേഴ്‌സി ചാൻസ്) പരീക്ഷകൾ വെള്ളിയാഴ്ചകളിൽ രാവിലെ 9.30-നും മറ്റു ദിവസം 10-നും ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!