Connect with us

Kannur

മലയോര പട്ടയ വിവരശേഖരണം; അപേക്ഷ 30 വരെ നല്‍കാം

Published

on

Share our post

കണ്ണൂർ :വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഒന്നിന് ആരംഭിച്ച വിവരശേഖരണം മാര്‍ച്ച് 30 വരെ നീട്ടി. അതത് പ്രദേശത്തെ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കുക.

വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടന്ന ഇടങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ തുടങ്ങി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അറിയിച്ചു.


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Kannur

കൗൺസലിങ് സൈക്കോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.


Share our post
Continue Reading

Kannur

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

Published

on

Share our post

കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.


Share our post
Continue Reading

Trending

error: Content is protected !!