Kerala
സ്കൂളിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് കുട്ടി മനസ്സ് തുറന്നതോടെ, പുറത്തുവന്നത് മൂന്ന് വർഷത്തെ ലൈംഗിക പീഡനം
പത്തനംതിട്ട: നാലാം ക്ലാസ്സുകാരനെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 73 വർഷം കഠിന തടവ്. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് ഒരു 13 വയസ്സുകാരൻ മനസ്സ് തുറന്നതോടെയാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. അടൂർ അതിവേഗ കോടതിയാണ് പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വിൽസൺ എന്ന പ്രതിക്ക് 73 വർഷം കഠിന തടവ് വിധിച്ചത്.
സംഭവത്തെ കുറിച്ച് എക്സൈസ് പറയുന്നതിങ്ങനെ- പത്തനംതിട്ട അടൂരിൽ ആണ് സംഭവം നടന്നത്. സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് ഒരു 13 വയസ്സുകാരൻ മനസ്സ് തുറന്നു. താൻ ആദ്യമായി ലഹരി ഉപയോഗിച്ചത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നും അത് തനിക്ക് തന്നയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.
അന്ന് അടൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ജോലി ചെയ്തിരുന്ന, നിലവിൽ തിരുവല്ല എക്സൈസ് റേഞ്ച് ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം. കെ വേണുഗോപാൽ എന്ന ഉദ്യോഗസ്ഥനോടാണ് കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. പൊതുവെ കുട്ടികൾക്ക് കാക്കി യൂണിഫോം ധരിച്ചവരെ ഭയമാണ്. എത്ര അടുപ്പം കാണിച്ചാലും അവർ ഒന്ന് അകന്ന് നിൽക്കും. കുട്ടിക്കാലത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലീസ് വന്നു പിടിച്ചോണ്ട് പോകും എന്ന് പറഞ്ഞു അമ്മമാർ പേടിപ്പിക്കാറുണ്ടല്ലോ. അതിന്റെ പരിണിത ഫലമാകാം ഇതെന്ന് എക്സൈസ് പറയുന്നു.
എന്നാലിവിടെ സംഭവിച്ചത് എക്സൈസ് മാമനോട് തുറന്നു പറയാൻ കുട്ടി ധൈര്യപ്പെട്ടു. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കളിസ്ഥലത്തിന് സമീപത്തുള്ള ആളില്ലാത്ത വീടിന്റെ ശുചിമുറിയിൽ കൊണ്ടുപോയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ലഹരി മരുന്ന് നൽകിയാണ് പ്രതി പീഡനത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. മൂന്ന് വർഷത്തോളം ഇത് തുടർന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വേണുഗോപാൽ ഇത് കൊടുമൺ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയപ്പോൾ കുട്ടി പറഞ്ഞതെല്ലാം സത്യമെന്ന് ബോധ്യപ്പെട്ടു.
പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വിൽസൺ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. എക്സൈസ് ഓഫീസർ വേണുഗോപാൽ പ്രധാന സാക്ഷിയായ ആ കേസിന്റെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വേണുഗോപാലിനെ എക്സൈസ് അഭിനന്ദിച്ചു.
Kerala
കാട്ടുപന്നികളെ നിയമം അനുശാസിക്കുന്ന പോലെ കൊല്ലണം: ഹൈക്കോടതി
കൊച്ചി: കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ നയമെന്താണെന്ന് അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു.കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് സമീപത്തുതാമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് അടങ്ങിയ ഡിവിഷന് ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കാട്ടുപന്നി വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് അറിയിക്കാന്‍ വനംവകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്.വിള നശിപ്പിക്കുന്നവയെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ കാട്ടുപന്നിയെ കൊല്ലണമെന്നും യോഗ്യരായവരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.ജനവാസമേഖലയിലെത്തി വിളകളും മറ്റും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്.കാട്ടുപന്നിയെ നശിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അനുമതി നല്‍കാം. ഇതുപോലെയുള്ള അവസരങ്ങളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അധികാരം നല്‍കിയിരുന്നു. പക്ഷെ വെടിവയ്ക്കാനുള്ള ആളുകളുടെ യോഗ്യത എന്താന്ന് നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര.ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം.ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Kerala
വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു; ക്ഷീകര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി വെറ്ററിനറി ഡോക്ടര്‍മാര്‍
തൃശൂര്‍: തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ഈ പൂവിട്ട പുല്ല് തിന്ന പശുക്കളാണ് ചത്തതെന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി.ചത്ത പശുക്കളെയും പരിശോധിച്ചു. ചൈന ബസാറിലെ ക്ഷീര കര്‍ഷകനായ രവിയുടെ നാലു പശുക്കളാണ് ചത്തത്. പശുക്കളുടെ പോസ്റ്റ്മോര്‍ട്ടത്തിൽ വിഷപ്പുല്ലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാൻ ക്ഷീര കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു