Kannur
വിലയിടിവും തിരിച്ചടി; ദുരിതമൊഴിയാതെ കശുവണ്ടി കർഷകർ
പ്രതീക്ഷയോടെ കാത്തിരുന്നിട്ടും സീസൺ വന്നപ്പോൾ ഇത്തവണയും ദുരിതമൊഴിയാതെ കശുവണ്ടി കർഷകർ. ഉൽപാദനക്കുറവും വിലത്തകർച്ചയും ബാധിച്ചതാണ് കശുവണ്ടി മേഖലയേയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. മുൻ വർഷത്തേക്കാൾ ഉൽപാദനം നന്നേ കുറവാണ് ഇതുവരെയുള്ള അവസ്ഥ. കഴിഞ്ഞ വർഷം ഈ സമയത്ത് ലഭിച്ചിരുന്ന വില പോലും ഇത്തവണ ലഭിക്കുന്നുമില്ല. കാലങ്ങളായി സർക്കാർ പ്രഖ്യാപിച്ചിട്ടും കശുവണ്ടി-കശുമാങ്ങ സംഭരണവും നടന്നില്ല. ഇതോടെ കർഷക സ്വപ്നങ്ങൾക്കാണ് കരിനിഴൽ വീണത്. കശുവണ്ടി സംഭരണം നടക്കാത്തതിനാൽ സീസൺ തുടക്കത്തിലേ മെച്ചപ്പെട്ട വില കർഷകർക്ക് ലഭിച്ചതുമില്ല. മാങ്ങാ സംഭരണമുണ്ടെങ്കിൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് കർഷകർ കരുതി. എന്നാൽ അതുമുണ്ടായില്ല.
മുൻ കാലങ്ങളിൽ കശുവണ്ടിക്ക് കിലോ ഗ്രാമിന് 150 രൂപ വരെ തുടക്കത്തിൽ കിട്ടിയിരുന്നു. ഇത്തവണ 101-02 രൂപയാണ് കിലോഗ്രാമിന് കശുവണ്ടി സീസൺ തുടക്കത്തിൽ കർഷകർക്ക് ലഭിക്കുന്നത്. 110 രൂപ ഒരാഴ്ച മുമ്പ് ഉണ്ടായിരുന്നതാണ് 107ലേക്കും പിന്നീട് 101ലേക്കും എത്തിയത്. 100 ഗ്രാം കശുവണ്ടി പരിപ്പ് കടയിൽ നിന്ന് വാങ്ങുമ്പോൾ 90-110 രൂപ കുറഞ്ഞത് നൽകണം. അപ്പോഴാണ് വിൽക്കുന്ന കർഷകന് നാമമാത്ര തുക മാത്രം കിലോക്ക് ലഭിക്കുന്നത്. തോട്ടം കാടുവെട്ടിത്തെളിച്ച ചെലവും ദിവസവും കശുവണ്ടി ശേഖരിക്കുവാനുള്ള കൂലിയുംപോലും കർഷകർക്ക് ലഭിക്കുന്നില്ല.
സംഭരണം നടക്കാത്തത് മുതലെടുത്ത് ഇനിയും വിലയിടിക്കാൻ ചില കച്ചവട ലോബികൾ നീക്കം നടത്തുന്നുണ്ട്. കോവിഡ് കാലത്തുണ്ടായ തകർച്ചയിൽനിന്ന് കശുവണ്ടി കർഷകർക്ക് പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് സ്ഥിതി. അന്ന് കടകളിൽ കശുവണ്ടി വാങ്ങാത്തതിനാൽ ഒടുവിൽ സർക്കാർ ഇടപെട്ട് സഹകരണ ബാങ്കുകൾ വഴി 80- 90 രൂപക്ക് കശുവണ്ടി ശേഖരിക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് കശുവണ്ടി-കശുമാങ്ങാ സംഭരണ കേന്ദ്രങ്ങൾ തുറന്ന് നല്ല വിലനൽകി കർഷക രക്ഷക്ക് വഴിയൊരുക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും എല്ലാം ജലരേഖയാവുകയായിരുന്നു.
കർഷകർക്ക് കിലോക്ക് മൂന്ന് രൂപ നൽകി കശുമാങ്ങ സംഭരിക്കാനാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ക്രമേണ വില കൂട്ടി നൽകുവാനും ധാരണയുണ്ടായിരുന്നു. കശുമാങ്ങയിൽനിന്ന് ജ്യൂസ്, സ്ക്വാഷ്, ഫെനി, അച്ചാറുകൾ മറ്റ് വിവിധ ഉൽപന്നങ്ങൾ എന്നിവയുണ്ടാക്കി കുടുംബശ്രീ മുഖേനയും മറ്റും വിൽപന നടത്താനായിരുന്നു തീരുമാനം. ഇത് കർഷകർക്ക് വൻ പ്രതീക്ഷയും നൽകി. ഗോവൻ മാതൃകയിൽ കശുമാങ്ങയിൽനിന്ന് ഫെനി മദ്യം ഉൽപാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ എക്സൈസ് വകുപ്പ് അനുമതി വൈകിപ്പിക്കുകയാണുണ്ടായത്.
കണ്ണൂർ ജില്ലയിൽ പയ്യാവൂർ സഹകരണ ബാങ്ക് നൽകിയ നിവേദനത്തിലായിരുന്നു ഫെനി ഉൽപാദിപ്പിക്കാൻ സർക്കാർ ധാരണയിലെത്തിയത്. ബാങ്കിനു കീഴിൽ അതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കി ഇപ്പോഴും കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ തടസ്സങ്ങൾ നീങ്ങിയതായും വൈകാതെ ഫെനി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പയ്യാവൂർ ബാങ്ക് പ്രസിഡന്റ് ടി.എം ജോഷി ‘മാധ്യമ’ത്തോട് പറഞ്ഞു.
നിലവിൽ ലോഡുകണക്കിന് കശുമാങ്ങയാണ് തോട്ടങ്ങളിൽ നശിക്കുന്നത്. ചിലയിടങ്ങളിൽ ചാരായ നിർമാണത്തിനും മറ്റും കശുമാങ്ങ ശേഖരിക്കുന്നവരുണ്ട്. ഇത് കർഷകർക്ക് ഗുണമുണ്ടാക്കുന്നില്ല. സാമ്പത്തിക ലാഭവും കിട്ടില്ല. സർക്കാർ സംഭരണം വന്നാൽ കർഷകർക്ക് ഇരട്ടി ഗുണം ലഭിക്കും. കശുവണ്ടിക്കും മാങ്ങക്കും വില കിട്ടുന്ന സ്ഥിതി വന്നാൽ കശുവണ്ടി കർഷകരുടെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകും.
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്സിൽ മൃതദേഹം കണ്ടത്.
Kannur
കൗൺസലിങ് സൈക്കോളജി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.
Kannur
മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു