Connect with us

India

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം; ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 13,000ത്തി​ല​ധി​കം കു​ട്ടി​ക​ൾ

Published

on

Share our post

ഗാ​സ സി​റ്റി: ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​സ​യി​ൽ 13,000-ത്തി​ല​ധി​കം കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് യു​ണി​സെ​ഫ്. നി​ര​വ​ധി കു​ട്ടി​ക​ൾ ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ​ക്ക് ക​ര​യാ​ൻ പോ​ലും ശ​ക്തി​യി​ല്ലെ​ന്നും ഏ​ജ​ൻ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​വ​ർ എ​വി​ടെ​യാ​ണെ​ന്ന് പോ​ലും അ​റി​യി​ല്ല. ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യി​രി​ക്കാം. ലോ​ക​ത്തി​ലെ മ​റ്റേ​തൊ​രു സം​ഘ​ട്ട​ന​ത്തി​ലും കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ര​യും മ​ര​ണ​നി​ര​ക്ക് ക​ണ്ടി​ട്ടി​ല്ലെ​ന്ന് യു​ണി​സെ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കാ​ത​റി​ൻ റ​സ​ൽ സി​ബി​എ​സ് ന്യൂ​സി​നോ​ട് പ​റ​ഞ്ഞു.

ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന കു​ട്ടി​ക​ളു​ടെ വാ​ർ​ഡു​ക​ളി​ൽ ഞാ​ൻ ഉ​ണ്ടാ​യി​രു​ന്നു. വാ​ർ​ഡ് മു​ഴു​വ​ൻ തി​ക​ച്ചും നി​ശ​ബ്ദ​മാ​ണ്. കാ​ര​ണം കു​ട്ടി​ക​ൾ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും ക​ര​യാ​ൻ പോ​ലും ശ​ക്തി​യി​ല്ല.-​കാ​ത​റി​ൻ റ​സ​ൽ പ​റ​ഞ്ഞു.

സ​ഹാ​യ​ത്തി​നാ​യി ഗ​സ​യി​ലേ​ക്ക് ട്ര​ക്കു​ക​ൾ എ​ത്തി​ക്കു​ന്ന​ത് വ​ള​രെ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും റ​സ​ൽ പ​റ​ഞ്ഞു. വ​ട​ക്ക​ൻ ഗാ​സ​യി​ൽ ര​ണ്ട് വ​യ​സി​ന് താ​ഴെ​യു​ള്ള മൂ​ന്ന് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ പോ​ഷ​കാ​ഹാ​ര​ക്കു​റ​വും പ​ട്ടി​ണി​യും നേ​രി​ടു​ന്നു​ണ്ടെ​ന്ന് പ​ല​സ്തീ​ൻ എ​ൻ​ക്ലേ​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ധാ​ന യു.​എ​ൻ ഏ​ജ​ൻ​സി ശ​നി​യാ​ഴ്ച പ​റ​ഞ്ഞു.


Share our post

India

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ ഗൾഫ് രാജ്യങ്ങളിലേത്; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ

Published

on

Share our post

ദുബൈ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളില്‍.ഒരു കുവൈത്ത് ദിനാറിന് 280.72 രൂപയും ബഹ്റൈൻ ദിനാറിന് 229.78 രൂപയും ഒമാൻ റിയാൽ 224.98 രൂപയുമാണ് നിലവിലെ വിനിമയ നിരക്ക്. പ്രധാനമായും എണ്ണയെ ആശ്രയിച്ചാണ് കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ സമ്പദ്‍വ്യവസ്ഥ മുമ്പോട്ട് പോകുന്നത്. ശക്തമായ സമ്പദ്‍ വ്യവസ്ഥയാണ് കുവൈത്തിനുള്ളത്. ഏകദേശം രണ്ട് ശതമാനം മാത്രമാണ് തൊഴിലില്ലായ്മ നിരക്ക്.


Share our post
Continue Reading

India

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ എയർപോർട്ട്

Published

on

Share our post

ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോടി സീറ്റുകളുമായാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ ഒ.എ.ജി അറിയിച്ചു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ചാണ് കണക്കാക്കുന്നത്.

അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ ആകെ എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസുകളുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില്‍ 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.


Share our post
Continue Reading

India

നഷ്‌ടമായ ഫോണ്‍ ബ്ലോക്ക് ചെയ്യാം, സൈബര്‍ തട്ടിപ്പുകാരെ പൂട്ടാം; ‘സഞ്ചാര്‍ സാഥി’ മൊബൈല്‍ ആപ്പ് പുറത്തിറക്കി

Published

on

Share our post

ദില്ലി: സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും ഇനി സഞ്ചാര്‍ സാഥി ആപ്പ് വഴി എളുപ്പം സാധിക്കും.സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാന്‍ സഞ്ചാര്‍ സാഥി വഴി കഴിയും. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യുകയുമാകാം. നിങ്ങളുടെ പേരിലുള്ള മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുമുണ്ട്. മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനും ബ്ലോക്ക് ചെയ്യാനും കഴിയും.

സൈബര്‍ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്‍ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര്‍ സാഥിയിലുണ്ട്. നിങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്‍റെ വിശ്വാസ്യത അറിയാനുള്ള സൗകര്യമാണ് മറ്റൊന്ന്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ കരിമ്പട്ടികയില്‍ മുമ്പ് ഉള്‍പ്പെടുത്തിയതാണോയെന്നും അവയുടെ വിശ്വാസ്യതയും ഉറപ്പിക്കാനുള്ള സൗകര്യമാണിത്. ഇന്ത്യന്‍ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സഞ്ചാര്‍ സാഥി ആപ്ലിക്കേഷനിലുള്ള മറ്റൊരു ഓപ്ഷന്‍.സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ആപ്പിള്‍ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആപ്പിള്‍ നിങ്ങളുടെ പേരും സമര്‍പ്പിക്കണം. ഇതിന് ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.


Share our post
Continue Reading

Trending

error: Content is protected !!