അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും മാറ്റിവെച്ചു

കണ്ണൂർ : നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് 18 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും, പരീക്ഷകളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് nam.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.