193 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ

താമരശ്ശേരി: അഞ്ച് ലക്ഷം രൂപ വിപണി വിലയുള്ള 193 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ താമരശ്ശേരി ചുരത്തിൽ വെച്ച് എക്സൈസിൻ്റെ പിടിയിൽ. ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് നായാട്ടുകുന്നുമ്മൽ വീട്ടിൽ ഫവാസ് (27), ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കൽ വീട്ടിൽ പി.ജാസിൽ (23) എന്നിവരാണ് മയക്കുമരുന്ന് സഹിതം അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച ഇന്നോവ കാറും പിടിച്ചെടുത്തു.എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സർക്കിൾ ഇൻസ്‌പെക്ടർ ഇ.ജിനീഷിൻ്റെ നേതൃത്വത്തിലുള്ള താമരശ്ശേരി എക്‌സൈസ് സർക്കിൾ സംഘവും താമരശ്ശേരി റേഞ്ച് സംഘവും സംയുക്തമായി ചുരം എട്ടാം വളവിൽ ശനിയാഴ്ച വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.