മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പൂര മഹോത്സവം ഇന്ന് മുതൽ

Share our post

ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പൂര മഹോത്സവം 17 മുതൽ 24 വരെ വിശേഷാൽ ചടങ്ങുകളോടെയും വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെയും ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം താന്ത്രിമാരായ നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാട്, കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

ഉത്സവത്തിന്റെ ആദ്യ ദിനമായ ഞായറാഴ്ച രാവിലെ 10 മുതൽ രാത്രി 9.30 വരെ തിരുവാതിര, സംഗീതാർച്ചന, കുച്ചുപ്പുടി, നൃത്താർച്ചന തുടങ്ങിയ പരിപാടികൾ നടക്കും. വൈകുന്നേരം 5 മണിക്ക് കലവറനിറക്കൽ ഘോഷയാത്ര, 6.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എൽ. എ അദ്ധ്യക്ഷനാകും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു എന്നിവർ മുഖ്യാതിഥിയും തലശ്ശേരി ഏരിയാ ചെയർമാൻ ടി.കെ. സുധി വിശിഷ്ട സാന്നിധ്യവുമാകും. 18 ന് രാവിലെ നാമജപാർച്ചന, വൈകുനേരം 5 ന് തായമ്പക, 6.15 നൃത്ത സന്ധ്യ, 7.15 മുതൽ ഭക്തിഗാന സന്ധ്യ, 19 ന് രാവിലെ 9 മുതൽ സംഗീത കച്ചേരി, നൃത്താർച്ചന, വൈകുന്നേരം 5ന് കേളി, തുടർന്ന് രാത്രി 9.30 വരെ കുച്ചുപ്പുടി, ഭരതനാട്യം, തിരുവാതിര, കോൽ തിരുവാതിര, കൈകൊട്ടിക്കളി, 20 ന് രാവിലെ 9 മുതൽ തിരുവാതിര , ഭക്തിഗാനസുധ, വൈകുന്നേരം 5 മുതൽ 7.30 വരെ തായമ്പക മോഹിനിയാട്ടം, നൃത്ത സന്ധ്യ, ഭക്തിഗാന സുധ , 21 ന് രാവിലെ 9 മുതൽ 12 വരെ സംഗീതാർച്ചന, ചാക്യാർകൂത്ത്, മോഹിനിയാട്ടം വൈകുന്നേരം 5 മുതൽ 7.30 വരെ കേളി, നൃത്ത സന്ധ്യ, സംഗീതാർച്ചന, 22 ന് രാവിലെ 9 മുതൽ 1 വരെ സംഗീതാർച്ചന, വൈകുന്നേരം 5 മുതൽ രാത്രി 8.30 വരെ തായമ്പക,നൃത്ത സന്ധ്യ, കൈകൊട്ടിക്കളി, കലാസന്ധ്യ, 23 ന് രാവിലെ 8.30 മുതൽ 1 വരെ സോപാന സംഗീതം, സംഗീതാർച്ചന, വൈകുന്നേരം 4.30 ന് സംഗീത കച്ചേരി, 5.30 മുതൽ കാഴ്ച ശീവേലി, പഞ്ചവാദ്യം, 6.30 ന് തിടമ്പ് നൃത്തം, രാത്രി 8 ന് നടനോത്സവം. ഉത്സവത്തിന്റെ അവസാന ദിനമായ 24 ന് രാവിലെ ആറാട്ട് ബലി, ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, ഉച്ചപ്പൂജ , ശ്രീഭൂത ബലിയോടെ ഉത്സവത്തിന് സമാപനമാകുമെന്ന് ക്ഷേത്രം എക്സികുട്ടീവ് ഓഫീസർ എം. മനോഹരൻ, മലബാർ ദേവസ്വം തലശ്ശേരി ഏരിയാ ചെയർമാൻ ടി.കെ. സുധി, ട്രസ്റ്റ് ബോർഡ് ചെയർമാൻ എ.കെ. മനോഹരൻ, എൻ.കെ. സരസിജൻ, കെ. രാമചന്ദ്രൻ, ടി. രാഘുനാഥൻ, കെ. രാജീവൻ, എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!