കൊല്ലത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു

കൊല്ലം: ചടയമംഗലത്ത് ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി സ്വദേശി കലേഷ് (23) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കലേഷിന്റെ ബന്ധു സനല്‍ ആണ് തീക്കൊളുത്തിയത്. സംഭവത്തിന് പിന്നാലെ സനല്‍ ചടയമംഗലം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കലേഷ് വര്‍ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. ഇവിടേക്ക് ബക്കറ്റില്‍ പെട്രോളുമായെത്തിയ സനല്‍ കലേഷിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സനലിന്റെ ഭാര്യയെ കലേഷ് ശല്യപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം.
90 ശതമാനത്തോളം പൊള്ളലേറ്റ കലേഷിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞ കലേഷ് ഞായറാഴ്ച പുലര്‍ച്ചെയോടെയാമ് മരിച്ചത്.