ഇന്നും നാളെയും മസ്റ്ററിങ്‌ മഞ്ഞ കാർഡുകാർക്ക്‌ മാത്രം

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ ശനിയും ഞായറും നടക്കുക മഞ്ഞ കാർഡുകാർക്കുള്ള മസ്റ്ററിങ്‌ മാത്രം. തിരക്ക്‌ ഒഴിവാക്കാനാണ്‌ ക്രമീകരണം. പിങ്ക്‌ കാർഡുകാർക്കുള്ള മസ്റ്ററിങ്‌ തീയതി ഞായറാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

കേരളത്തിലെ മുഴുവൻ മുൻഗണനാ കാർഡുകാരുടെയും മസ്റ്ററിങ്‌ ഘട്ടം ഘട്ടമായി പൂർത്തിയാക്കും. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ നിഷേധിക്കപ്പെടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്‌. ശനിയും ഞായറും ദൂരസ്ഥലങ്ങളിൽ നിന്ന്‌ എത്തിച്ചേരുന്ന പിങ്ക് കാർഡ് അംഗങ്ങൾക്കും അവസരം നൽകണം. ഈ ദിവസങ്ങളിൽ മഞ്ഞ കാർഡുകാർക്ക് മാത്രം റേഷൻ വിതരണവും നടത്താം. സെർവർ തകരാറിലായതിനെ തുടർന്ന് വെള്ളിയാഴ്ച മസ്റ്ററിങ്‌ മഞ്ഞ കാർഡുകാർക്കുവേണ്ടി മാത്രമാക്കിയിരുന്നു. വൈകിട്ടോടെ സെർവർ തകരാർ പൂർണമായും പരിഹരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!