കോഴിക്കോട് ട്രാവലറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം: എട്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.
ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെയും ട്രാവലറിന്‍റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.അപകടത്തിൽ പരിക്കേറ്റവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.