കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ അറിയാം.
ഹാൾ ടിക്കറ്റ്: സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഠന വകുപ്പിലെ ആറാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി), മേയ് 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ. ഓഫ് ലൈനായി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം. ഫോൺ: 0497- 2715264.
പരീക്ഷാഫലം: സർവകലാശാല നടത്തിയ ബി.ടെക് ഡിഗ്രി കമ്പൈൻഡ് ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ സപ്ലിമെൻററി മേഴ്‌സി ചാൻസ് (2007- 2014 അഡ്മിഷൻ, പാർട്ട് ടൈം ഉൾപ്പെടെ) നവംബർ 2022 പരീക്ഷ ഫലം വെബ്‌സൈറ്റിൽ. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. പുന:പരിശോധന /സൂക്ഷ്മ പരിശോധന /പകർപ്പ് എന്നിവക്ക് മാർച്ച് 30 വരെ അപേക്ഷിക്കാം.