Kerala
സി.പി.ഒ റാങ്ക് പട്ടിക; ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്ട്ട് ചെയ്തു

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ) തസ്തികയിൽ ലഭ്യമായ എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരുഷ–വനിത വിഭാഗങ്ങൾ, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്നിവയ്ക്കായി 5635 ഒഴിവാണ് റിപ്പോർട്ട് ചെയ്തത്.
പുരുഷ വിഭാഗത്തിനുള്ള റാങ്ക് പട്ടിക 2023 ഏപ്രിൽ 13നാണ് നിലവിൽ വന്നത്. ഈ വിഭാഗത്തിൽ 4325 ഒഴിവും വനിതാ വിഭാഗത്തിൽ 744 ഒഴിവും റിപ്പോർട്ട് ചെയ്തു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനായി 557 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 2017ലെ ഉത്തരവ് പ്രകാരം പട്ടികവർഗ വിഭാഗത്തിന്റെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനുള്ള 396 തസ്തികയും മുൻ റിക്രൂട്ട്മെന്റിനെ തുടർന്നുണ്ടായ 31 ഒഴിവും ഉൾപ്പെടുന്നു.
2023ലെ ഉത്തരവുപ്രകാരം 200 വനിതാ തസ്തികയുൾപ്പെടെ 1400 താൽക്കാലിക പൊലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾ 2023 ആഗസ്ത് 23ൽ ഒരു വർഷത്തേക്ക് സൃഷ്ടിച്ചു. ഇതേത്തുടർന്ന് 2024 ജൂൺ ഒന്നുവരെ ഉണ്ടാകാവുന്ന ഒഴിവുകൾകൂടി മുൻകൂറായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തു. ഇതുവഴി 1400 തസ്തികയിലേക്കുള്ള നിയമന ശുപാർശകളും മുൻകൂറായി അയച്ചിട്ടുണ്ട്.
2024 ജനുവരി അഞ്ചിലെ ഉത്തരവുപ്രകാരം സൈബർ ഡിവിഷൻ രൂപീകരിച്ചതു വഴിയുണ്ടായ 155 ഒഴിവിലേക്കും നിയമന ശുപാർശ അയച്ചിട്ടുണ്ട്. പി.എസ്.സി.യിൽനിന്ന് 5279 നിയമന ശുപാർശ അയച്ചിട്ടുണ്ട്. നിയമനം നേടിയ 3595 പേർ പരിശീലനം നേടിവരുന്നു. അവശേഷിക്കുന്ന നിയമന ശുപാർശകളിൽ പരിശോധനകൾ പൂർത്തിയാകുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ വനിതാ വിഭാഗത്തിനുള്ള 50 ഒഴിവ് ഉൾപ്പെടെ 356 ഒഴിവിൽ നിയമന ശുപാർശയ്ക്കുള്ള നടപടി പുരോഗമിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Kerala
ഇതെന്ത് പറ്റി! രാജ്യവ്യാപകമായി തടസം നേരിട്ട് യു.പി.ഐ സേവനങ്ങള്

ഇന്ത്യയിലുടനീളം യുപിഐ സേവനങ്ങള്ക്ക് തടസം നേരിടുന്നതായി റിപ്പോര്ട്ട്. ഗൂഗിള് പേ, ഫോണ് പേ, പേടിഎം തുടങ്ങിയ ജനപ്രിയ യുപിഐ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ട്രാന്സാക്ഷനുകളാണ് നിലച്ചത്. നിരവധി ഉപഭോക്താക്കളാണ് സോഷ്യല് മീഡിയയിലും ഒട്ടേജ്-ട്രാക്കിങ് പ്ലാറ്റ്ഫോമുകളിലും തകരാറുകള് റിപ്പോര്ട്ട് ചെയ്തത്. പണമിടപാടുകള്, ബില് പേമെന്റുകള് എന്നിങ്ങനെ ദൈനംദിന കാര്യങ്ങള്ക്കായി യുപിഐ-യെ ആശ്രയിക്കുന്ന നിരവധി പേരെയാണ് സാങ്കേതിക തകരാര് ബാധിച്ചത്. ഓണ്ലൈന് സേവന പ്രശ്നങ്ങള് ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്ഫോമായ ഡൗണ്ഡിറ്റക്ടറില് നിരവധി പേര് പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏപ്രില് 12, ശനിയാഴ്ച ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ 1200ല് അധികം പരാതികള് ലഭിച്ചതായാണ് ഡൗണ്ഡിറ്റക്ടര് റിപ്പോര്ട്ട് ചെയ്യുന്നത്. ഏകദേശം 66 ശതമാനം ഉപയോക്താക്കള് ബില് പേയ്മെന്റുകള് നടത്തുന്നതില് പ്രശ്നങ്ങള് നേരിടുന്നതായി പറഞ്ഞപ്പോള്, 34 ശതമാനം പേര് ഫണ്ട് ട്രാന്സ്ഫറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് റിപ്പോര്ട്ട് ചെയ്തു. എന്താണ് യുപിഐ സേവനങ്ങള് തടസപ്പെടാന് കാരണമെന്ന് വ്യക്തമല്ല. അടുത്തിടെ പലതവണ ഇത്തരത്തില് യുപിഐ സേവനങ്ങള് തടസപ്പെട്ടിരുന്നു. 20 ദിവസങ്ങള്ക്കിടെ ഇത് മൂന്നാം തവണയാണ് ഇത്തരത്തില് പ്രശ്നങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. എന്നാല് ഇതിന് പിന്നിലെ കാരണം കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്ട്ടുണ്ട്. ഏപ്രില് രണ്ടിനും മാര്ച്ച് 26നുമാണ് നേരത്തെ യുപിഐ സേവനങ്ങള് തടസപ്പെട്ടത്.
Kerala
ചരിത്രത്തിൽ ആദ്യമായി സ്വർണവില പവന് 70,000 കടന്നു

ചരിത്രത്തിൽ ആദ്യമായി സ്വർണവില 70,000 കടന്നു.പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്ണം ലഭിക്കാന് 8,770 രൂപയാണ് നിലവില് നല്കേണ്ടത്. യു.എസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമായതോടെ രാജ്യാന്തര സ്വര്ണം റെക്കോഡ് തകര്ത്ത് കുതിക്കുകയാണ്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
Kerala
മുണ്ടക്കൈ-ചൂരല്മല പുനരധിവാസം: എല്സ്റ്റണ് എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത് സര്ക്കാര്

വയനാട്: മുണ്ടക്കൈ-ചൂരല്മല പുനരധിവാസത്തിനായി എല്സ്റ്റണ് എസ്റ്റേറ്റ് ഭൂമി സര്ക്കാര് ഔദ്യോഗികമായി ഏറ്റെടുത്തു. ജില്ലാ കലക്ടര് ഡോ. മേഘശ്രീ എസ്റ്റേറ്റ് ഭൂമിയില് നോട്ടീസ് പതിച്ചു. നാളെ മുതല് നിര്മ്മാണ പ്രവര്ത്തനങ്ങള് തുടങ്ങുമെന്ന് കലക്ടര് വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാന് ഹൈക്കോടതി ആവശ്യപ്പെട്ട 17 കോടി രൂപ ട്രഷറി മുഖാന്തിരം അടച്ചെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു. കലക്ടര് അടക്കം റവന്യു വകുപ്പിന്റെ ഒരു സംഘം എല്സ്റ്റണ് എസ്റ്റേറ്റില് ക്യാംപ് ചെയ്യുകയാണ്. സര്വേയര്മാര് ഉള്പ്പടെ ഇക്കൂട്ടത്തില് ഉണ്ട്. ഏതാനും മണിക്കൂറുകള്ക്കുള്ളില് തന്നെ എല്സ്റ്റണ് എസ്റ്റേറ്റ് ആധികാരികമായി ടൗണ്ഷിപ്പിന് വേണ്ടി ഏറ്റെടുത്തുകൊണ്ടുള്ള ശിലാഫലകം അവിടെ പ്രതിഷ്ഠിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്