Kerala
ബി.ജെ.പിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

ബി.ജെ.പിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. ജവഹർലാൽ നെഹ്റുവിൻ്റെ പിൻമുറക്കാരാണ് നിർലജ്ജം ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നത് എന്ന് സുപ്രഭാതം മുഖപ്രസംഗം പറയുന്നു. ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാൻ ഉണ്ടാക്കിയ ഐ.സി.സി സമിതി അധ്യക്ഷൻ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നതിനെയും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു
വിളിക്കു മുമ്പേ വിളിപ്പുറത്തെത്താൻ കാത്തിരിക്കുകയാണ് നേതാക്കൾ. കൊല്ലാനാണോ വളർത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ കോൺഗ്രസുകാർക്കില്ല. പണവും പദവിയും മോഹിച്ചാണ് ബി.ജെ.പിയിലേക്കുളള കൂടുമാറ്റം. ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോൺഗ്രസ് ഇല്ലാതാക്കുന്നത്. സി.പി.ഐഎമ്മിലേക്കോ തിരിച്ചോ ആണെങ്കിൽ പ്രശ്നമില്ല. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും സമസ്ത പറയുന്നു. പേടിപ്പിക്കുന്ന കൂടുമാറ്റങ്ങൾ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
Kerala
വയനാട്ടില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

മാനന്തവാടി: വയനാട്ടില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന രാത്രിയില്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.
Kerala
2025-26 അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ പ്രവേശനം; തിയ്യതി പ്രഖ്യാപിച്ചു, ജൂണ്‍ 18ന് ക്ലാസുകള്‍ തുടങ്ങും

2025-06 അധ്യയന വർഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും പ്രവേശനം. ട്രയല്‍ അലോട്ട്‌മെന്‍റ് തിയ്യതി മേയ് 24 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2നാണ്. രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 10 ന് നടക്കും. മൂന്നാം അലോട്ട്‌മെന്റ് തിയ്യതി ജൂണ്‍ 16 ആണ്. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മുൻ വർഷം ക്ലാസ്സുകള്‍ ആരംഭിച്ചത് ജൂണ്‍ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന ആറ് മോഡല്‍ റെസിഡെൻഷ്യല്‍ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം നടത്തും. ഹയർ സെക്കന്‍ററി പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായി. ഹയർ സെക്കന്‍ററി, വൊക്കേഷണല്‍ ഹയർ സെക്കന്‍ററി പ്രോസ്‌പെക്ടസുകള്‍ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ,ശനിയാഴ്ച പ്രവൃത്തിദിനം വേണ്ട

തിരുവനന്തപുരം: ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ. സ്‌കൂൾ പരീക്ഷ രണ്ടാക്കിച്ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി നിർദേശിച്ചു. ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടെന്നും വേണമെങ്കിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തവിധം മാസത്തിൽ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം.ഓണം, ക്രിസ്മസ് വേളയിലും മാർച്ചിലുമായി ഇപ്പോൾ മൂന്നു പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറിൽ അർധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷികപരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം.എൽപിയിലും യുപിയിലും ക്ലാസ്‌സമയം കൂട്ടേണ്ട. ഹൈസ്‌കൂളിൽ ദിവസവും അരമണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്തുമിനിറ്റാക്കണം. ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിച്ചത്. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസവിഭാഗം മേധാവി പ്രൊഫ. വി.പി. ജോഷിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ചൊവ്വാഴ്ച മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്