മേനച്ചോടി ഗവ.യു.പി സ്കൂളിൽ പഠനോത്സവം

കോളയാട് : മേനച്ചോടി ഗവ.യു.പി സ്കൂളിൽ പഠനോത്സവം നടത്തി. കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ പി. ഉമാദേവി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ വി.കെ ഈസ്സ, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.രാജൻ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡണ്ട് സി.സജിത, അധ്യാപകരായ പി.കെ രജനി, ആശാ മോഹൻ, എം. സജിനി, സ്കൂൾ ലീഡർ ഡിയോൺ ജോസഫ് എന്നിവർ സംസാരിച്ചു.