Connect with us

Kerala

ഒറ്റപ്പാലത്ത് ആക്രിക്കടയുടെ മറവില്‍ ചന്ദനശേഖരം; ഓങ്ങല്ലൂര്‍ സ്വദേശി അറസ്റ്റില്‍

Published

on

Share our post

ഒറ്റപ്പാലം: ആക്രിക്കച്ചവടത്തിന്റെ മറവില്‍ ഒറ്റപ്പാലം പാവുക്കോണത്ത് വന്‍തോതില്‍ ശേഖരിച്ചുവെച്ച ചന്ദനം പോലീസ് പിടിച്ചെടുത്തു. കച്ചവടം നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. ഓങ്ങല്ലൂര്‍ വാടാനാംകുറിശ്ശി പുതുക്കാട്ടില്‍ ഹസനെ (42) യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

ഒറ്റപ്പാലം പാവുക്കോണം കോട്ടക്കുളത്തുനിന്ന് 2,906 കിലോഗ്രാം വരുന്ന ചന്ദനമാണ് പോലീസ് പിടിച്ചെടുത്തത്. കോട്ടക്കുളത്തിനടുത്ത് ഹസന്റെ തറവാട് വീടിന് സമീപത്തുള്ള ആക്രിസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഷെഡില്‍നിന്നാണ് ചന്ദനം കണ്ടെടുത്തത്.

തടികള്‍, തൊലികളയാത്ത മുട്ടികള്‍, കമ്പുകള്‍, ചീളുകള്‍, പൊടി അങ്ങനെ പല രൂപത്തിലാണ് ചന്ദനം കണ്ടെത്തിയിട്ടുള്ളത്. ഷെഡില്‍ 50 പ്ലാസ്റ്റിക് പെട്ടികളിലായി അടുക്കിവെച്ച നിലയിലും ചാക്കില്‍കെട്ടിയ നിലയിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്.


Share our post

Kerala

നാളെ ജീവനക്കാരുടെ പണിമുടക്ക്; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ, ശമ്പളം കുറയ്ക്കും

Published

on

Share our post

തിരുവനന്തപുരം: നാളെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യും.
അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്‌. അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകാനും തീരുമാനമായി.

ശമ്പളപരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡി.എ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.


Share our post
Continue Reading

Kerala

സംസ്ഥാന അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് ; പേരാവൂർ സ്വദേശിനി ആത്മജക്ക് സ്വർണം

Published

on

Share our post

പേരാവൂർ: സംസ്ഥാന ജൂനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ റൗണ്ട് ഗേൾസ് വിഭാഗത്തിൽ പേരാവൂർ സ്വദേശിനിക്ക് സ്വർണം. നമ്പിയോടിലെ എം.ആത്മജയാണ് സ്വന്തം നാട്ടിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നാടിന്റെ അഭിമാനമായത്. 2024-ൽ ഫരീദാബാദിൽ നടന്ന കേന്ദ്രീയ വിദ്യാലയ ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ആത്മജ ഒരു സ്വർണവും ഒരു വെള്ളിയും നേടിയിരുന്നു. 2023 പൂനയിൽ നടന്ന കേന്ദ്രീയ വിദ്യാലയ ദേശീയ മത്സരത്തിൽ രണ്ട് വെള്ളിയും 2022-ൽ ഹരിയാനയിൽ നടന്ന നാഷണൽ മീറ്റിൽ വെങ്കലവും ഈ മിടുക്കി നേടിയിരുന്നു.

പേരാവൂർ നമ്പിയോടിലെ എൻ.വി. പ്രീതയുടേയും എം.സി. മുരളീധരന്റെയും മകളാണ് . കല്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമാണ് ആത്മജ.


Share our post
Continue Reading

Kerala

ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി അനുവദിച്ചു; 3200 വീതം ലഭിക്കും

Published

on

Share our post

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് സന്തോഷ വാർത്ത. 2 മാസത്തെ പെൻഷൻ ഒന്നിച്ച് ലഭിക്കും. ഇതിനായി 1604 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ആണ് ലഭിക്കുക. ജനുവരിയിലെ പെൻഷനും ഒപ്പം കുടിശിക ഗഡുക്കളുമാണ് ഇപ്പോൾ അനുവദിച്ചത്. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ച് തുടങ്ങും.

 


Share our post
Continue Reading

Trending

error: Content is protected !!