മട്ടന്നൂര്‍ ചാവശേരിയില്‍ വാഷുമായി പിടിയിലായ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

മട്ടന്നൂര്‍ : ചാവശേരി പറമ്പിലെ മണ്‍പാത്ര നിര്‍മാണ കോളനിയില്‍ ചാരായ നിര്‍മാണത്തിനായി വാഷ് സൂക്ഷിച്ചതിന് എക്‌സൈസ് അറസ്റ്റു ചെയ്ത ചാവശേരി പറമ്പ് സ്വദേശി കെ.പി കൃഷ്ണനെ(53) മട്ടന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡു ചെയ്തു.
ഇന്നലെ രാത്രി എട്ടുമണിയോടെ മട്ടന്നൂര്‍ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍സി. ജയചന്ദ്രന്റെ നേതൃത്വത്തില്‍ കോളനിയില്‍ നടത്തിയ റെയ്ഡിലാണ് ചാരായ നിര്‍മാണത്തിനായി സൂക്ഷിച്ച പതിനഞ്ച് ലിറ്റര്‍ വാഷ്് കണ്ടെടുത്തത്. റെയ്ഡില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഉത്തമന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ സജേഷ്, വി. എന്‍ സതീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മഞ്ജുവര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.