Kerala
ഒരൊറ്റ ഇൻകമിങ് കോൾ വലിയ കെണിയായി മാറും; പെട്ടുപോയാൽ ആദ്യ മണിക്കൂറിൽ തന്നെ വിളിച്ചറിയിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: അറിഞ്ഞും അറിയാതെയും ചെന്നുകയറുന്ന ഹണി ട്രാപ്പുകൾ വ്യാപകമാവുന്നതോടെ പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംസ്ഥാന പൊലീസ്. അറിയാത്ത വ്യക്തികളില്‍ നിന്നും പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും ലഭിക്കുന്ന ഫോൺ കോളുകള്‍ പലപ്പോഴും കെണിയായി മാറുമെന്നും ഇത്തരം കോളുകള്‍ അറ്റൻഡ് ചെയ്യുന്നതിന് മുമ്പ് ജാഗ്രത വേണമെന്നുമാണ് പ്രധാന നിർദേശം.
ഇനി തട്ടിപ്പിൽ പെട്ടുപോയാൽ ആദ്യ മണിക്കൂറിൽ തന്നെ വിവരമറിയിച്ചാൽ പരമാവധി നഷ്ടം കുറയ്ക്കാമെന്നും പൊലീസ് പറയുന്നു. അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ നമ്മുടെ ഫോണിൽ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ കുടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കെണിയാകാം. അതുകൊണ്ടുതന്നെ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കണം. കോൾ എടുത്തയുടൻ ചിലപ്പോൾ വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും അതേ സ്ക്രീനിൽ നിങ്ങളുടെ ചിത്രം കൂടിയുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്യാൻ സാധ്യതയുണ്ട്.
ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. വിളിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം തട്ടിപ്പുകാർ നിങ്ങളുടെ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ നഗ്നചിത്രങ്ങള്‍ സൃഷ്ടിച്ച് പണം ചോദിക്കുന്നതിനൊപ്പം സമ്മർദത്തിനായി നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ ഇത് അയച്ചുകൊടുക്കാനും സാധ്യതയുണ്ട്.
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുതെന്നതാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന വഴി. ഇനി തട്ടിപ്പിൽ പെട്ടുപോയാൽ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ ഒരു മണിക്കൂറിനകം (ഗോൾഡൻ അവർ) 1930 എന്ന നമ്പറിൽ വിവരം അറിയിക്കണം. എത്രയും വേഗം വിവരമറിയിക്കുന്നത് പണം തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
Kerala
രാസലഹരി നൽകി പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റിൽ


മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ (23) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2020 ൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.
Kerala
‘ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം’; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി


തിരുവനന്തപുരം : ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആനകളുടെ സർവ്വേ നടത്തണം എന്നത് ഉൾപ്പെടെയുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.ആന എഴുന്നള്ളിപ്പ് പൂർണ്ണമായി തടയാനുള്ള നീക്കമെന്ന് തോന്നുന്നതായി സുപ്രീംകോടതി.നായക്ക് എതിരായ ക്രൂരതയിൽ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ആന എഴുന്നെള്ളിപ്പ് കേസിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല.
പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന അറിയിച്ചു. ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകി. നേരത്തെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നിലവിലുള്ള നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനായിരുന്നു സ്റ്റേ ഏർപ്പെടുത്തിയിരുന്നത്.
Kerala
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അടുത്ത മാസം മുതല്‍ ഗൂഗിള്‍ പേ അടക്കമുള്ള ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കാം


ഓണ്‍ലൈന്‍ പേയ്മെന്‍റ് ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കുന്ന സംവിധാനം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് സംസ്ഥാനത്താകെ ദീര്‍ഘദൂര ബസുകളില്‍ ഒരു മാസത്തിനകം സംവിധാനം നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. ചില്ലറയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകും.യാത്രക്കാരന്‍ ഓണ്‍ലൈനായി അയയ്ക്കുന്ന പണം കെഎസ്‌ആര്‍ടിസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്ന രീതിയിലാണ് സംവിധാനം. കണ്ടക്ടര്‍മാര്‍ക്ക് നല്‍കുന്ന ടിക്കറ്റ് മെഷീനിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അടയ്ക്കുന്നതിനു പുറമെ എടിഎം കാര്‍ഡ് സ്വൈപ് ചെയ്ത് പണമടക്കാനുള്ള സൗകര്യവും അടുത്ത മാസം മുതലുണ്ടാകും. ഇതിനു പുറമെ ലൈവ് ടിക്കറ്റ് ബുക്കിംഗ് സംവിധാനവും ഉടന്‍ നടപ്പിലാക്കാനാണ് കെഎസ്‌ആര്‍ടിസി തീരുമാനം
നിലവില്‍ ദീര്‍ഘദൂര ബസുകളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. എന്നാല്‍ വണ്ടി പുറപ്പെട്ടു കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ല എന്നത് ന്യൂനതയാണ്. ഇതിന് പരിഹാരമായാണ് ലൈവ് ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നത്. ഇതിലൂടെ ബസ് സര്‍വീസ് ആരംഭിച്ചാലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.ബസുകള്‍ അതത് സ്റ്റാൻഡുകളില്‍ എത്തിച്ചേരുന്നതിന് തൊട്ടു മുന്‍പ് തന്നെ അതേ സ്റ്റാന്‍ഡില്‍ നിന്നു ബുക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്.കണ്ടക്ടര്‍ക്ക് നല്‍കുന്ന ടിക്കറ്റ് മെഷീനിലെ ജിപിഎസ് സംവിധാനത്തിലൂടെ വണ്ടി എവിടെയെത്തിയെന്നും യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി അറിയാനും കഴിയും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്