പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച 22 കാരൻ അറസ്റ്റിൽ

തളിപ്പറമ്പ്: പിന്നാക്ക സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരങ്ങാട് കുമ്മായചൂളക്ക് സമീപം എട്ടിക്കൽ അഗ്നൽ മാത്യുവിനെയാണ് (22) തളിപ്പറമ്പ് ഡി.വൈ.എസ്പി പി.പ്രമോദ് എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തത്.17 കാരിയായ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തുടർന്ന് എറണാകുളത്ത് പഠന ആവശ്യത്തിന് പോയ ആഗ്നലിനെ അവിടെവച്ചു പിടികൂടുകയായിരുന്നു.