‘ഇരിട്ടിയിൽ ട്രാഫിക് പരിഷ്‌കരണ നടപടികൾ ശക്തമാക്കണം’

ഇരിട്ടി : ഇരിട്ടിയിലെ അനിയന്ത്രിത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും കാൽനടയാത്ര പോലും ദുഷ്‌കരമാകും വിധമുള്ള അശാസ്ത്രീയമായ വാഹന പാർക്കിങ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരസഭ തുടക്കമിട്ട ടൗൺ ട്രാഫിക് പരിഷ്‌കരണ നടപടികൾ ശക്തമാക്കണമെന്ന് ഇരിട്ടി നന്മ എജുക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി, ഖജാൻജി ജോളി, വൈസ് പ്രസിഡന്റ് സി.കെ. ലളിത, വി.പി.സതീശൻ, ഡോ. ശിവരാമകൃഷ്ണൻ, കെ. സുരേശൻ, സി. ബാബു, വി.എം. നാരായണൻ, മനോജ് കെ. അത്തിത്തട്ട് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. മോഹനൻ (പ്രസി.), വി.പി. സതീശൻ, സി.കെ. ലളിത (വൈ. പ്രസി.) സന്തോഷ് കോയിറ്റി (ജന. സെക്ര.), ഇ. സിനോജ്, സുമ സുധാകരൻ (സെക്ര.), വി.എം. നാരായണൻ (ഖജാ.).