റേഷൻ കട ലൈസൻസി: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത നാല് റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനറൽ, പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഏപ്രിൽ 11ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫിസിൽ ലഭിക്കണം. ഫോൺ: 04972700552 (ജില്ലാ സപ്ലൈ ഓഫിസ്), 04902343714 (തലശ്ശേരി താലൂക്ക് സപ്ലൈ ഓഫിസ്), 04902494930 (ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസ്).