Connect with us

Kannur

ആയുസില്ല എൽ.ഇ.ഡി ബൾബുകൾക്ക് നാടിനെ ഇരുട്ടിലാക്കി ‘നിലാവ്”

Published

on

Share our post

കണ്ണൂർ: വൈദ്യുതി ലാഭിക്കുന്നതിനായി ഫിലമെന്റ് ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചുകൊണ്ടുള്ള കെ.എസ്.ഇ.ബിയുടെ നിലാവ് പദ്ധതി അടിമുടി അവതാളത്തിൽ. സർക്കാരും കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കിഫ്ബി സഹായത്തോടെ നടപ്പാക്കിയ പദ്ധതിയെ എൽ.ഇ.ഡി ബൾബുകളുടെ നിലവാരക്കുറവും വിതരണ ഏജൻസികളുടെ നിസഹകരണവുമാണ് തകർക്കുന്നത്.

‘നിലാവ്’ പ്രകാരം തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിച്ച ബൾബുകളിൽ പകുതിയിലധികം കേടായി. ഇവ നന്നാക്കി നൽകാൻ വിതരണ ഏജൻസിയായ എനർജി എഫിഷ്യൻസി സർവിസ് ലിമിറ്റഡ്

(ഇ.ഇ.എസ്.എൽ)​ സഹകരിക്കുന്നില്ലെന്നാണ് കെ.എസ്.ഇ.ബിയും തദ്ദേശസ്ഥാപനങ്ങളും കുറ്റപ്പെടുത്തുന്നത്. പദ്ധതിപ്രകാരം ഏഴുവർഷ വാറന്റി കാലയളവിൽ കേടാകുന്ന എൽ.ഇ.ഡി ലൈറ്റുകൾ മാറ്റാൻ അഞ്ച് ശതമാനം കരുതൽ സ്റ്റോക്ക് (ബഫർ) ലഭ്യമാക്കണം. എന്നാൽ കെ.എസ്.ഇ.ബി.യുടെ സ്റ്റോറുകളിൽ എവിടെയും നിലവിൽ സ്‌റ്റോക്കും ഇല്ല. കേടായ ബൾബുകൾ കെ.എസ്.ഇ.ബി ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണിപ്പോൾ.

 

എൽ.ഇ.ഡി നിന്നിടത്ത് ഇരുട്ട്

തെരുവ് വിളക്കുകൾ മാറ്റി എൽ.ഇ.ഡി സ്ഥാപിച്ച റോഡുകൾ ഭൂരിഭാഗവും ഇരുട്ടിലാണ്. ഇതിനെതിരേ ജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വലിയ പ്രതിഷേധത്തിലാണ്.പല തദ്ദേശസ്ഥാപനങ്ങളും പദ്ധതിയിൽ നിന്ന് പിന്മാറി. കേന്ദ്ര ഊർജവകുപ്പിന് കീഴിലുള്ള പൊതുസ്വകാര്യസംരംഭമായ ഇ.ഇ.എസ്.എല്ലിന് മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെ.എസ്.ഇ.ബി കരാർ നൽകിയതെന്ന് തുടക്കത്തിലെ ആരോപണമുണ്ടായിരുന്നു. തദ്ദേശീയമായ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ പരിഗണിക്കണമെന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി നിഷ്‌ക്കർഷ നിലനിൽക്കുമ്പോഴാണിത്. ടെൻഡർ തുക കൂടിയാലും സംസ്ഥാനത്തിലെ സ്ഥാപനങ്ങളെ പരിഗണിക്കുമെന്ന ധനകാര്യ വകുപ്പ് ഉത്തരവും തള്ളിക്കളഞ്ഞാണ് കെ.എസ്.ഇ.ബി ഇ.ഇ.എസ്.എല്ലിന് കരാർ നൽകിയത്.

‘നിലാവിൽ” ഇങ്ങനെ

തദ്ദേശസ്ഥാപനങ്ങളിൽ വർഷത്തിൽ 500 തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കുക

വൈദ്യുതി ചിലവിൽ 90 ശതമാനം കുറവ്

ഗാരന്റി ,​വാറണ്ടി, എൽ.ഇ.ഡിയുടെ ദീർഘായുസ്സ് എന്നിവ വഴി ലാഭം

വെബ് അധിഷ്ഠിത മോണിറ്ററിംഗിനും ബൾബുകൾ വിദൂരത്തിരുന്ന് പ്രവർത്തിപ്പിക്കുന്നതിനും സൗകര്യം.

ഏകോപനചുമതല പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കും

 

വ്യവസ്ഥകളുണ്ട്

കരാർ പ്രകാരം പദ്ധതി നടത്തിപ്പ് ഏറ്റെടുത്ത എനർജി എഫിഷ്യൻസി സർവിസ് ലിമിറ്റഡ് തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന എൽ.ഇ.ഡി തെരുവ് വിളക്കുകളുടെ എണ്ണം കെ.എസ്.ഇ.ബിയെ അറിയിക്കണം. ബൾബുകൾക്ക് ഏഴ് വർഷത്തെ വാറണ്ടിയുണ്ടാവും.

തകരാർ വന്നാൽ സൗജന്യമായി മാറ്റി സ്ഥാപിക്കും. അറ്റകുറ്റപ്പണി, മാറ്റിസ്ഥാപിക്കൽ എന്നിവക്ക് തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയുമായി കരാർ വെക്കണം. ആവശ്യമായ എൽ.ഇ.ഡി ബൾബുകൾക്ക് കെ.എസ്.ഇ.ബിക്ക് വേണ്ടി കൺസൾട്ടൻസിയാണ് ടെൻഡർ ചെയ്യുന്നത്.


Share our post

Breaking News

കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.


Share our post
Continue Reading

Kannur

കൗൺസലിങ് സൈക്കോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.


Share our post
Continue Reading

Kannur

മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

Published

on

Share our post

കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.


Share our post
Continue Reading

Trending

error: Content is protected !!