പത്രവായനയ്ക്ക് ഗ്രേസ് മാർക്ക്; സ്കൂളുകളിൽ ‘വായനോത്സവം’

തിരുവനന്തപുരം: കുട്ടികളിൽ പത്രവായന പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളിൽ വായനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പത്രവായനയ്ക്കു ഗ്രേസ് മാർക്ക് ഏർപ്പെടുത്തുന്നതു ചർച്ചചെയ്യാൻ വിളിച്ചുചേർത്ത, ദിനപത്രങ്ങളുടെ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസവും കുട്ടികൾ പത്രം വായിക്കുന്നത് ഉറപ്പാക്കൽ, വായനയ്ക്കു പ്രത്യേക പീരിയഡ്, പത്രവാർത്തകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, കുറിപ്പ് തയ്യാറാക്കൽ, വായന പ്രോത്സാഹിപ്പിക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകൾ തുടങ്ങീ ഒട്ടേറെ നിർദേശങ്ങൾ ഉയർന്നു.